'മൂന്ന് വൃക്ക മാറ്റലിലൂടെ അരിച്ചെടുത്ത ജീവിതം' പ്രകാശനം ചെയ്തു
കോഴിക്കോട്: ടി.ടി ബഷീറിന്റെ 'മൂന്ന് വൃക്ക മാറ്റലിലൂടെ അരിച്ചെടുത്ത ജീവിതം' എന്ന പുസ്തകം പ്രകാശനം ചെയ്തു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രകാശനം നിര്‍വഹിച്ചു.
പുസ്തകങ്ങള്‍ക്കു ജീവിതത്തില്‍ പ്രതീക്ഷ നല്കാന് കഴിയുമ്പോഴാണ് അത് അനശ്വരമാകുന്നതെന്നും, പൊടിപ്പും തൊങ്ങലും സൗന്ദര്യം കൂട്ടലുമൊന്നുമില്ലാത്ത എഴുത്താണ് ടി.ടി ബഷീറിന്റെ പുസ്തകത്തിന്റെ പ്രത്യേകതയെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
രണ്ടര പതിറ്റാണ്ടിനിടയില്‍ മൂന്നുതവണ വൃക്ക മാറ്റിവയ്ക്കേണ്ടി വന്ന ടി.ടി ബഷീറിന്റെ അനുഭവമാണു പുസ്തകത്തിലുള്ളത്. ചടങ്ങില്‍ പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ഇഖ്റ ആശുപത്രിയിലെ ഡോ. ബെനില്‍ ഹഫീഖ് പുസ്തകം ഏറ്റുവാങ്ങി. അബ്ദുല്ലക്കോയ കണ്ണങ്കടവ് പുസ്തകപരിചയം നടത്തി. ഡോ. ഇദ്രിസ്, പി.കെ.കെ ബാവ, സിദ്ദീഖ് കുറ്റിക്കാട്ടൂര്‍, പി.എസ്.സി അംഗങ്ങളായ ടി.ടി ഇസ്മാഈല്‍, വി.ടി തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."