കാസര്‍ഗോഡ് സ്വദേശിനിക്ക് യു.കെ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്ക്
കാസര്‍ഗോഡ് സ്വദേശിനിക്ക് യു.കെ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്ക്
ലണ്ടന്‍: യു.കെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് സയന്‍സില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി കാസര്‍ഗോഡ് സ്വദേശിനി. യു.കെയിലെ ഹാട്ട്ഫഡ് ഷയര്‍ യൂണിവേഴ്‌സിറ്റിയുടെ എം.എസ് ഡാറ്റ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ് പരീക്ഷയിലാണ് കാസര്‍ഗോഡ് മിയാപദവ് തലക്കള സ്വദേശിനി ടി. ആയിശ ലുബ്‌നയുടെ അഭിമാന നേട്ടം.
മഞ്ചേശ്വരം സ്‌കൂളില്‍ നിന്ന് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ലുബ്‌ന മംഗളൂരു സഹ്യാദ്രി കോളജില്‍ നിന്നാണ് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഐ.ബി.എം, ഡെലോയ്റ്റ് എന്നീ ബഹുരാഷ്ട്ര കമ്പനികളില്‍ ഡേറ്റ എഞ്ചിനീയറായി ജോലി നോക്കി ചെയ്തിരുന്നു. പിന്നീടാണ് ഉപരി പഠനത്തിനായി യു.കെയിലേക്ക് ചേക്കേറിയത്.
മീഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഷംസാദ് ബീഗം- അബ്ദുള്‍ ഷുക്കൂര്‍ ദമ്പതികളുടെ മൂത്തമകളായ ലുബ്‌ന നിലവില്‍ ലണ്ടനിലെ സര്‍ക്കിള്‍ ഹെല്‍ത്ത് ഗ്രൂപ്പില്‍ ഡേറ്റ എഞ്ചിനീയറായി ജോലി നോക്കുകയാണ്. ലണ്ടനിലെ എഞ്ചിനീയറായ റിയാസ് മൊഗ്രാലാണ് ഭര്‍ത്താവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."