ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു: എ.കെ ശശീന്ദ്രന്‍ രാജിവെക്കണമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: എ.കെ ശശീന്ദ്രന്‍ രാജിവെക്കണമെന്നാവര്‍ത്തിച്ച് പ്രതിപക്ഷം. രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
പരാതിയുടെ സാഹചര്യത്തില്‍ ശശീന്ദ്രന്‍ മന്ത്രിയായി നാളെ നിയമസഭയില്‍ ഉണ്ടാകരുത്. സത്യസന്ധമായി നടക്കേണ്ട കേസന്വേഷണത്തില്‍ നിന്ന് പരാതിക്കാരിയെ, തന്റെ രാഷ്ട്രീയ സ്വാധീനവും ഔദ്യോഗിക പദവിയും ഉപയോഗിച്ച് പരാതിയില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെടുകയെന്ന ഗുരുതരമായ കുറ്റമാണ് മന്ത്രി ചെയ്തത്. മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്ത ശശീന്ദ്രന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അര്‍ഹതയില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.
യുക്തിരഹിതമായ, ദുര്‍ബലമായ വാദങ്ങളാണ് ശശീന്ദ്രന്‍ ഉന്നയിക്കുന്നത്. പീഡിപ്പിച്ചു എന്നു പറഞ്ഞ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നിലനില്‍ക്കുമ്പോഴാണ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ശശീന്ദ്രന്‍ പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചത്. ഇതാണോ സി.പി.എമ്മിന്റെ സ്ത്രീപക്ഷ കാമ്പയിന്‍. സ്ത്രീപക്ഷത്തിന് വേണ്ടി സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് ഇനി കഴിയുമോ? വിഷയം അറിയാതെ ഇടപെട്ടെന്നാണ് മന്ത്രി ആദ്യം പറഞ്ഞത്. ഇത് യുക്തിരഹിതമായ വാദമാണ്. ഈ മന്ത്രിയെ മന്ത്രിസഭിയില്‍ വച്ചുകൊണ്ടിരിക്കുന്നത് ഭൂഷണമാണെന്ന് കാണുകയാണെങ്കില്‍ പ്രതിപക്ഷം മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."