873 ഉദ്യോഗസ്ഥര്‍ക്ക് പി.എഫ്.ഐ ബന്ധം: വാര്‍ത്തകള്‍ നിഷേധിച്ച് കേരള പൊലിസ്; അത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് എന്‍.ഐ.എ കൈമാറിയിട്ടില്ലെന്ന് വിശദീകരണം
തിരുവനന്തപുരം: കേരള പൊലിസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പൊലിസ്. പോപുലര്‍ ഫ്രണ്ട് ബന്ധം ചൂണ്ടിക്കാട്ടി സംസ്ഥാന പൊലിസ് മേധാവിക്ക് എന്‍.ഐ.എ റിപ്പോര്‍ട്ട് കൈമാറി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സ്റ്റേറ്റ് പൊലിസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. പ്രമോദ് കുമാര്‍ അറിയിച്ചു.
സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള 873 പൊലിസ് ഉദ്യോഗസ്ഥരുണ്ടെന്ന് എന്‍.ഐ.എ കണ്ടെത്തിയതായും ഇവരുടെ വിവരങ്ങള്‍ സംസ്ഥാന പൊലിസ് മേധാവിക്ക് കൈമാറിയെന്നുമായിരുന്നു വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നത്.
പോപുലര്‍ ഫ്രണ്ട് ബന്ധമുള്ള ഉദ്യോഗസ്ഥരുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ എന്‍.ഐ.എ പരിശോധിച്ചെന്നും, സംസ്ഥാനത്ത് പി.എഫ്.ഐയുമായി ബന്ധപ്പെട്ട റെയ്ഡുകള്‍ നടന്നതിന് ശേഷവും പൊലിസുകാരും നേതാക്കളും തമ്മില്‍ നിരന്തരമായി ബന്ധപ്പെട്ടിരുന്നുവെന്നും, ഹര്‍ത്താല്‍ സമയത്ത് പൊലിസും നേതാക്കളും ഫോണില്‍ ബന്ധപ്പെട്ടെന്നും എന്‍.ഐ.എ കണ്ടെത്തിയതായി വാര്‍ത്തകളില്‍ പറഞ്ഞിരുന്നു.
ചില പൊലിസ് ഉദ്യോഗസ്ഥര്‍ എന്‍.ഐ.എയുടെ നിരീക്ഷണത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളിലുണ്ടെന്നും വാര്‍ത്തകളില്‍ പറയുന്നു. സിവില്‍ ഓഫിസര്‍മാര്‍ മുതല്‍ മുകളിലുള്ളവര്‍ക്ക് വരെ ഇത്തരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ബന്ധമുണ്ട് എന്നാണത്രെ എന്‍.ഐ.എ കണ്ടെത്തിയത്. ഇതിന്റെ രേഖകള്‍ അടക്കമാണ് സംസ്ഥാന പൊലിസ് മേധാവിക്ക് എന്‍.ഐ.എ കൈമാറിയിരിക്കുന്നതെന്നും വാര്‍ത്തകളിലുണ്ടായിരുന്നു.
എന്നാല്‍, ഈ വാര്‍ത്തകളെല്ലാം തെറ്റാണെന്ന് വ്യക്തമാക്കിയാണ് ഇപ്പോള്‍ കേരള പൊലിസ് നിഷേധക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."