കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതികള്‍ തേക്കടിയില്‍ നിര്‍മാണം തുടങ്ങിയത് കോടികള്‍ മുടക്കിയുള്ള റിസോര്‍ട്ട്, 46 വായ്പകളില്‍ നിന്ന് തിരിമറിനടത്തിയത് 50 കോടി
തേക്കടി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.മുഖ്യ പ്രതികളായ ബിജു കരീമും, ബിജോയിയും ചേര്‍ന്ന് വായ്പ ചട്ടങ്ങള്‍ മറികടന്ന് 46 ലോണുകളില്‍ നിന്നായി 50 കോടിയിലധികം രൂപയാണ് ബാങ്കില്‍ നിന്നെടുത്തത്. ബാങ്കില്‍ ജോലി ലഭിച്ചതിന് ശേഷം വളരെ പെട്ടെന്ന് സാമ്പത്തിക വളര്‍ച്ച ഇരുവരും ഉണ്ടാക്കിയെന്ന് നാട്ടുകാരും ആരോപിക്കുന്നു.
പ്രതികള്‍ തേക്കടിയില്‍ വമ്പന്‍ റിസോര്‍ട്ട് നിര്‍മിക്കുന്നതായി കണ്ടെത്തി. തേക്കടി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് 2014ല്‍ കുമളി പഞ്ചായത്തില്‍ നിന്ന് അനുമതി ലഭിച്ചത്. ആദ്യ ഘട്ടത്തില്‍ രണ്ടര ഏക്കര്‍ പ്രോജക്ടിനായിരുന്നു അനുമതി തേടിയത്. രണ്ടാം ഘട്ടത്തില്‍ 18 കോടിയുടെ നിര്‍മാണത്തിന് അനുമതി നല്കി.
ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനം നിലച്ച അവസ്ഥയാണ്. 18 ലക്ഷം കരാറുകാരന് ലഭിക്കാനുണ്ട്. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് നിര്‍മാണം നിലച്ചതെന്നും വിവരം. പദ്ധതിയുടെ മാനേജിംഗ് ഡയരക്ടര്‍ ആണ് ബിജോയ്. സ്ഥലമിടപാടുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് പഞ്ചായത്തംഗം പറഞ്ഞു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ ആക്ഷേപങ്ങളുണ്ടായിരുന്നു.
എട്ട് ഏക്കര്‍ സ്ഥലത്ത് 18 കോടിയുടെ നിര്‍മാണ പദ്ധതിക്കാണ് അനുമതി ലഭിച്ചിരുന്നത്. ഇതുവരെ മൂന്നര കോടിയുടെ നിര്‍മാണം പൂര്‍ത്തിയായതായി കരാറുകാരന് വ്യക്തമാക്കി. പ്രാദേശിക കരാറുകാരനാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്.ബാങ്കിലെ കരാര്‍ ജീവനക്കാരനാണ് ബിജോയ്. കമ്മീഷന് ഏജന്റായിട്ടാണ് ജോലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."