യുഎഇയിൽ കനത്ത മൂടൽമഞ്ഞിന് സാധ്യത; റെഡ്, യെല്ലോ അലർട്ടുകൾ
യുഎഇയിൽ കനത്ത മൂടൽമഞ്ഞിന് സാധ്യത; റെഡ്, യെല്ലോ അലർട്ടുകൾ
അബുദാബി: യുഎഇയിൽ ഇന്നത്തെ ദിവസം പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ഇടയ്ക്കിടെ കാറ്റിന് വേഗത വർധിക്കും. ഇത് പൊടിക്കാറ്റ് പടിഞ്ഞാറോട്ട് വീശാൻ ഇടയാക്കും. കിഴക്കൻ തീരത്ത് രാവിലെയോടെ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും.
മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ റെഡ്, യെല്ലോ അലർട്ടുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നൽകിയിട്ടുണ്ട്. ഇന്ന് രാത്രിയിലും ശനിയാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. ചില തീരപ്രദേശങ്ങളിലും ഉൾനാടൻപ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അബുദാബിയിൽ 25 മുതൽ 90 ശതമാനം വരെയും ദുബായിൽ 30 മുതൽ 80 ശതമാനം വരെയും ആയിരിക്കും മൂടൽമഞ്ഞിന് സാധ്യതയുണ്ട്.
അതേസമയം, പകൽ സമയത്ത് രാജ്യത്ത് താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാൻ സാധ്യതയുണ്ട്. അബുദാബിയിൽ 41 ഡിഗ്രി സെൽഷ്യസും ദുബായിൽ 42 ഡിഗ്രി സെൽഷ്യസും ആയിരിക്കും കൂടിയ താപനില. എന്നാൽ താപനില ക്രമാതീതമായി കുറയാനാണ് സാധ്യത. അബുദാബിയിൽ 29 ഡിഗ്രി സെൽഷ്യസും ദുബായിൽ 31 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 25 ഡിഗ്രി സെൽഷ്യസും വരെ കുറഞ്ഞേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."