തിരുവനന്തപുരത്തെ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ പരിശോധനാ ഫലം നെഗറ്റിവ്, 51 പേരുടേത് ഇന്നറിയാം
തിരുവനന്തപുരത്തെ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ പരിശോധനാ ഫലം നെഗറ്റിവ്, 51 പേരുടേത് ഇന്നറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. തിരുവനന്തപുരത്തെ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ നിപ ഫലം നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. കാട്ടാക്കട സ്വദേശിനിയുള്പെടെ 51 പേരുടെ പരിശോധന ഫലവും ഇന്നറിയാന്‍ സാധിക്കും. തിരുവനന്തപുരത്ത് രണ്ടുപേര്‍ക്കായിരുന്നു രോഗം സംശയിച്ചിരുന്നത്. കോഴിക്കോട്ട് നിന്ന് വന്നയാളായിരുന്നു മെഡിക്കല്‍ വിദ്യാര്‍ഥി. കാട്ടാക്കട സ്വദേശിനിയുടെ ബന്ധുക്കള്‍ കോഴിക്കോട്ട് നിന്ന് വന്നിരുന്നു. തോന്നക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണ് ഇവരുടെ സാമ്പിളുകള്‍ പരിശോധിച്ചത്.
കോഴിക്കോട് ജില്ലയില്‍ നിപ നിയന്ത്രണ വിധേയമാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കോഴിക്കോട് 1192 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ അഞ്ചുപേര്‍ ലക്ഷണങ്ങളോട് കൂടി ഐസൊലേഷനിലാണ്. നിയന്ത്രണങ്ങള്‍ തുടരുകയാണ്. ജില്ലയില്‍ ശനിയാഴ്ച വരെ വിദ്യാഭായ്സ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. ഓണ്‍ലൈന്‍ വഴിയായിരിക്കും പഠനപ്രവര്‍ത്തനങ്ങള്‍ നടക്കുക. നിപ ബാധിത മേഖലകളില്‍ പഠനത്തിനായി കേന്ദ്രമൃഗ സംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം നാളെ കോഴിക്കോട്ടെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."