HOME
DETAILS
MAL
ഖത്തറില്‍ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
backup
October 07 2022 | 04:10 AM
ദോഹ: ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി ഉള്ളാട്ട്പാറ മുസ്തഫ (52)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. താമസസ്ഥലത്തുവെച്ച് ദോഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
29 വര്‍ഷത്തിലധികമായി പ്രവാസിയായിരുന്ന മുസ്തഫ വിദേശകാര്യ മന്ത്രാലയ ഓഫിസില്‍ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ചെറിയ പെരുന്നാളിനാണ് അവസാനമായി നാട്ടില്‍ വന്നുപോയത്.
പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതയായ ആമിന. ഭാര്യ ഖദീജ പൂക്കുന്നുമ്മല്‍. മക്കള്‍: ഹിബ, ഹുദ, ഹൈഫ. മരുമകന്: റഊഫ് പാണ്ടിക്കാട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ ഖബറടക്കുമെന്ന് കെ.എം.സി.സി അല്‍ ഇഹ്സാന്‍ ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."