മാമ്പുഴയിലെ മുജീബ് ദാരിമി സുമനസുകളുടെ സഹായം തേടുന്നു
കരുവാരകുണ്ട്: തുവ്വൂര്‍ ഗ്രാമ പഞ്ചായത്ത് മാമ്പുഴയില്‍ താമസിക്കുന്ന മദ്‌റസാ അധ്യാപകന്‍ മുളയന്‍കായി മുജീബ് റഹ്മാന്‍ (34) ജീവിതം നിലനിര്‍ത്താന്‍ സുമനസ്സുകളുടെ സഹായം തേടുന്നു.
മാമ്പുഴ കക്കറയിലെ മുജീബ് റഹ്മാന്‍ ഒരുമാസം മുമ്പാണ് ഇരുവൃക്കകളും തകരാറിലായത്. റമദാനില്‍ കൊണ്ടോട്ടിയില്‍ ജോലി ചെയ്തു വരുമ്പോഴാണു ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നു ചികിത്സ തേടിയത്. വിദഗ്ധ പരിശോധനയില്‍ ഇരുവൃക്കകളും തകരാറിലായതിനെത്തുടര്‍ന്നു പ്രത്യേക ഡോക്ടര്‍മാരുടെ പരിചരണത്തിലായി.
ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബത്തിനു മുജീബ് ദാരിമിയുടെ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ഡയാലിസ് ചെയ്യണം. ഇതിനായി നാട്ടുകാര്‍ മുന്നിട്ടിറങ്ങി മഹല്ല് കമ്മറ്റി ഇര്‍ഷാദുല്‍ഉമ്മ സംഗത്തിനു കീഴില്‍ പി.സൈദാലി മുസ്‌ലിയാര്‍ ചെയര്‍മാനും പി.കെ കുഞ്ഞിമുഹമ്മദ് ഹാജി കണ്‍വീനറുമായി കൂട്ടായ്മ രൂപീകരിച്ചു. മുജീബ് റഹ്മാന്‍ ചികിത്സാ സഹായ സമിതിക്ക് സഹായമെത്തിക്കുന്നതിനായി കരുവാരകുണ്ട് കേരള ഗ്രാമീണ ബാങ്കില്‍ അക്കൗണ്ട് തുറന്നു.ഐ.എഫ്.എസ്.സി,കെ.എല്‍.ജി.ബി0040104 അഇ40104100115313 ഫോണ്‍.9447844256
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."