വെട്രിമാരനെ പിന്തുണച്ച് കമലഹാസനും; രാജ രാജ ചോളന്‍ ഹിന്ദു രാജാവ് ആയിരുന്നില്ല
ചെന്നൈ: രാജ രാജ ചോളന്‍ ഹിന്ദു രാജാവ് ആയിരുന്നില്ലെന്ന ദേശീയ അവാര്‍ഡ് ജേതാവായ സിനിമാ സംവിധായകന്‍ വെട്രിമാരന്റെ വിവാദ പ്രസ്താവനയെ പിന്തുണച്ച് കമലഹാസന്‍.
രാജ രാജ ചോളന്‍ ഹിന്ദുവായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ അസ്ഥിത്വം തന്നെ കവരാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും വെട്രിമാരന്‍ വിമര്‍ശിച്ചിരുന്നു. തിരുവള്ളുവരെ കാവിവല്‍ക്കരിക്കാന്‍ നേരത്തേ തന്നെ അവര്‍ ശ്രമിച്ചുവരികയാണ്. ഇത് ഒരിക്കലും നമ്മള്‍ അനുവദിക്കരുത് എന്നായിരുന്നു വെട്രിമാരന്റെ വാക്കുകള്‍.
ഈ അഭിപ്രായത്തെ പിന്തുണച്ച കമലഹാസന്‍ രാജ രാജ ചോളന്റെ കാലത്ത് ഹിന്ദു മതം തന്നെ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. അക്കാലത്ത് വൈനവം, ശിവം, സമനം എന്നിവയാണ് ഉണ്ടായിരുന്നതെന്നും ഇവ മൂന്നും ഒരുമിച്ച് പറയാനറിയാത്ത ബ്രിട്ടീഷുകാരാണ് പിന്നീട് ഹിന്ദു എന്ന പ്രയോഗം നടത്തിയത്. ബ്രിട്ടീഷുകാര്‍ തുത്തുക്കുടി ടുട്ടികോറിന്‍ ആക്കിയതു പോലെ- അദ്ദേഹം പഞ്ഞു.
പൊന്നിയിന്‍ സെല്‍വന്‍-1 എന്ന സിനിമയുടെ റിലീസിന്റെ തൊട്ടടുത്ത ദിവസമായിരുന്നു വെട്രിമാരന്റെ പ്രസ്താവന. രാജ രാജ ചോളന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമ നിര്‍മിച്ചത്. വെട്രിമാരനെതിരേ ബി.ജെ.പി കേന്ദ്രങ്ങള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
തമിഴ്‌നാട്ടില്‍ രാജ രാജ ചോളന്റെ പേരില്‍ മുമ്പും വിവാദമുണ്ടായിരുന്നു. ചോള രാജാവിന്റെ ഭരണകാലം ദലിതുകളുടെ ഇരുണ്ടയുഗമായിരുന്നുവെന്ന് സംവിധായകന്‍ പി.എ രഞ്ജിത്ത് 2019ല്‍ അഭിപ്രായപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. ദലിതുകളുടെ ഭൂമി ബലമായി പിടിച്ചെടുക്കുകയും പലതരത്തിലുള്ള ജാതീയമായ അടിച്ചമര്‍ത്തലുകള്‍ ഉണ്ടായിരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."