കിട്ടുമായിരിക്കും, അല്ലേ ?
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വാക്സിന് സ്റ്റോക്ക് തീര്‍ന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയില്‍ കൊവിഡ് വാക്സിനേഷന് ഇന്നു മുതല്‍ പൂര്‍ണമായും മുടങ്ങും.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഇന്നലെ തന്നെ വാക്സിന് തീര്‍ന്നു. ഇന്നു മുതല്‍ സംസ്ഥാനത്തൊട്ടാകെ വാക്സിനേഷന് നിര്‍ത്തും.
എന്നാല്‍ സ്വകാര്യ മേഖലയില്‍ വാക്സിനേഷന് നടക്കും. കേന്ദ്രത്തില്‍നിന്നു വ്യാഴാഴ്ചയേ അടുത്ത സ്റ്റോക്ക് എത്തൂ.
കേരളത്തില്‍ പതിനെട്ടു വയസിനു മുകളിലുള്ള 1.48 കോടി പേര്‍ക്ക് ഇതുവരെ ആദ്യ ഡോസ് കുത്തിവയ്പ് പോലും കിട്ടിയിട്ടില്ല.
നാല്പത്തിയഞ്ചുവയസിനു മുകളിലുള്ളവരില്‍ കാല്‍ക്കോടിയിലേറെപ്പേരും ആദ്യ ഡോസിനായി കാത്തിരിക്കുകയാണ്. ഈ മാസം പതിനേഴാം തീയതിയാണ് അവസാനമായി വാക്സിന് എത്തിയത്.
കൃത്യമായ രീതിയില്‍ കൂടുതല്‍ ഡോസ് വാക്സീന് കേരളത്തിന് അനുവദിക്കണമെന്നാവശ്യം മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."