HOME
DETAILS

സമാധാനം സ്ഥാപിച്ച രാഷ്ട്രനേതാവ്

  
backup
October 08 2022 | 03:10 AM

%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d

ഇ.സി സ്വാലിഹ് വാഫി തുർക്കി

ഒരു രാഷ്ട്രനേതാവെന്ന നിലയിൽ അസംഘടിമായ അറേബ്യയെ ഒന്നിപ്പിച്ച് ഏകീകരിച്ചു വിപ്ലവം തീർത്ത പടനായകനായിരുന്നു മുഹമ്മദ് നബി (സ). ഗോത്രങ്ങൾക്കിടയിൽ സമാധാനവും സാഹോദര്യവും സ്ഥാപിച്ചു ഉറപ്പിച്ചു. ചെറുതും വലുതുമായ ഒരുപാട് യുദ്ധങ്ങളിൽ നബി (സ) നേരിട്ടു പങ്കാളിത്തം വഹിച്ചിരുന്നെങ്കിലും സമാധാന പാതയായിരുന്നു പ്രവാചക രീതി. ചുരുക്കത്തിൽ യുദ്ധം ഒരു അനിവാര്യതയായി വന്നു ചേരുകയായിരുന്നു. ഇസ്‌ലാം എന്ന പദത്തിന് സമാധാനം എന്ന അർഥമുണ്ട്. ആ വഴി പിൻതുടരാനാണ് ഇസ് ലാം കല്പിക്കുന്നതും.
ആരെയും വേദനിപ്പിക്കാനോ നശിപ്പിക്കാനോ വേണ്ടിയായിരുന്നില്ല പ്രവാചക സമര യുദ്ധങ്ങൾ. ശത്രുക്കളുടെ മർദനവും പരിഹാസവും സഹിക്കവയ്യാതെ വന്നു, ചരിത്രത്തിൽ തുല്യതയില്ലാത്ത പീഡനങ്ങൾക്കവർ ഇരയാക്കപ്പെട്ടു. മനുഷ്യത്വത്തിന്റെ എല്ലാ സീമകളും ലംഘിച്ചു. എന്നാൽ അങ്ങേയറ്റം സംയമനത്തോടെയാണ് നബി (സ) ഇതിനെ നേരിട്ടത്. ഒരിക്കൽ പോലും ഒരു പ്രത്യാക്രമണത്തിനുള്ള നീക്കമോ സൂചനയോ നബി തങ്ങളിൽ നിന്നും ഉണ്ടായിട്ടില്ല. മുസ് ലിംകളുടെ പാലായനം വർധിക്കുകയും പട്ടിണിയിൽ അകപ്പെടുകയും അവസാനം മറ്റൊരു മാർഗവുമില്ലാതെ മദീനയിലേക്ക് പാലായനം ചെയ്യേണ്ടിയും വന്നു. യാതൊരു വിട്ടു വീഴ്ചയ്ക്കും തയാറാവാതെ നിരന്തരം നബിയെയും അനുയായികളെയും ഉപദ്രവിക്കുകയും ഒരു നിലക്കും ജീവിക്കാനനുവദിക്കാത്ത സാഹചര്യമുണ്ടാക്കുകയുമാണ് ശത്രുക്കൾ ചെയ്തത്. അതേ സമയം വിവിധ മത വിഭാഗങ്ങളെ രമ്യതയിലും ഐക്യത്തിലും കൊണ്ടുവരികയായിരുന്നു പ്രവാചകൻ. മക്കയിൽ നിന്ന് വന്ന മുഹാജിർ വിഭാഗത്തെയും മദീനയിലെ സ്വദേശികളായ അൻസാറുകളെയും സൗഹാർദത്തിന്റെ കണ്ണികളിൽ കോർത്തിണക്കി. സമാധാന അന്തരീക്ഷം സൃഷ്ടിക്കാനായിരുന്നു പ്രവാചകരുടെ യാതനകളത്രയും.


ദീർഘ ദൃഷ്ട്ടിയാൽ ഹുദൈബിയ്യ സന്ധിയും അഖബ ഉടമ്പടിയും പ്രവാചകന്റെ നയതന്ത്ര മികവിനെ വരച്ചു കാട്ടുന്ന ഏടുകളാണ്. ആകെ യുദ്ധങ്ങളിൽ മരിച്ച മുസ് ലികൾ 255 ഉം ശത്രുക്കളിൽ നിന്നും 759 ഉം ആണ്. ഇസ്‌ലാമിന് എതിരേയുള്ള മുഴുവൻ നീക്കങ്ങളെയും ചെറുക്കാൻ ഇത്രയും കുറഞ്ഞ മനുഷ്യരെ മാത്രമേ ബലികൊടുക്കേണ്ടി വന്നിട്ടുള്ളൂ എന്നതാണ് സത്യം. കൂടാതെ തടവിലാക്കപ്പെട്ട 6,564 പേരിൽ ക്രിമിനൽ കുറ്റം തെളിഞ്ഞതിനെ പേരിൽ രണ്ടു പേരെ മാത്രമാണ് വധിച്ചത്. എന്നാൽ അന്ധമായി ഇസ് ലാമിനെയും പ്രവാചക രീതിയെയും എതിർക്കുന്നവർ ലോക മഹായുദ്ധങ്ങളും മറ്റു സമീപ കാല കലാപങ്ങളുമെല്ലാം എടുത്തു പരിശോധിച്ചാൽ വളരെ വ്യക്തമാണ് കാര്യങ്ങൾ.


പാവപ്പെട്ടവരുടെയും അനാഥകളുടെയും അഭയകേന്ദ്രമായിരുന്നു മുഹമ്മദ് നബി (സ). അബൂ ജഹൽ അനാഥയുടെ ഭൂമി അന്യായമായി കൈവശപ്പെടുത്തിയപ്പോൾ അത് തിരിച്ചു പിടിച്ചു വീതിച്ചു കൊടുത്ത സംഭവം സുവിദിതമാണ്. എല്ലാ വിഭാഗങ്ങൾക്കും സ്വസ്ഥമായി ജീവിക്കാനുള്ള സാമൂഹികാന്തരീക്ഷം വളർത്തിയെടുക്കുകയായിരുന്നു പ്രവാചകർ(സ). സാമൂഹിക സുരക്ഷയ്ക്ക് വേണ്ടി കർശന പരിഷ്‌കാരങ്ങൾ അവിടുന്ന് കൊണ്ടു വന്നു. സാമൂഹിക തിന്മകളെ അടിച്ചമർത്തി ക്രമസമാധാനം നടപ്പിലാക്കി. പരിസ്ഥിതിയുടെ കാര്യത്തിലും വ്യക്തവും ശക്തവുമായ നിലപാടായിരുന്നു പ്രവാചകൻ സ്വീകരിച്ചത്. ജീവജാലങ്ങളെ ഉപദ്രവിക്കരുതെന്നും പരിസ്ഥിതി സംരക്ഷിക്കണമെന്നും കർശന നിർദേശം നൽകിയിരുന്നു. ഐതിഹാസിക പ്രവർത്തനങ്ങൾ കൊണ്ട് ചരിത്രത്തെ ധന്യമാക്കിയ മഹാമനീഷിയായിരുന്നു മുഹമ്മദ് നബി (സ). പ്രവാചകന്റെ സമാധാനത്തിന്റെ സന്ദേശങ്ങൾ, മറ്റു പ്രവർത്തനങ്ങൾ അറേബ്യയിൽ മാത്രമല്ല ലോകത്തിനെ ഓരോ കോണുകളിലും പ്രതിഫലിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുഞ്ഞിന് 'ദുആ' എന്ന് പേരിട്ടു; ബോളിവുഡ് താരങ്ങള്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ക്കെതിരെ രൂക്ഷമായ സൈബറാക്രമണം 

National
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള:  ഗെയിംസ് മത്സരങ്ങള്‍ ഇന്ന് 

Others
  •  a month ago
No Image

യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് വധിക്കപ്പെടുന്നതിന് മൂന്നു ദിവസം മുന്‍പ്

International
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് 41 കോടി' കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലിസ് നല്‍കിയ കത്ത് പുറത്ത്

Kerala
  •  a month ago
No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago