HOME
DETAILS

സ്‌കൂട്ടര്‍ ഇനി സ്യൂട്ട്‌കേസ് പോലെ മടക്കിവെയ്ക്കാം; പുറത്തിറക്കുന്നത് ഹോണ്ട

  
backup
September 18 2023 | 13:09 PM

honda-motocompacto-foldable-electric-scooter-detail

ഇലക്ട്രിക്ക് വാഹനങ്ങള്‍ പരമ്പരാഗത വാഹനങ്ങളെ പിന്തള്ളി വിപണിയില്‍ കൂടുതല്‍ പിടിമുറുക്കുന്ന കാഴ്ചകയാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ധനം ഉപയോഗിക്കുന്നതിന്റെ പരിമിതികളില്‍ നിന്നും രക്ഷ നേടാം എന്നതായിരുന്നു ആദ്യ കാലത്ത് ആളുകളെ ഇവി വിപണിയിലേക്ക് ആകര്‍ഷിച്ചിരുന്നതെങ്കില്‍ ഇന്ന് വാഹനങ്ങളുടെ ഡിസൈനിനും അവയുടെ വില്‍പനയില്‍ കാര്യമായ പങ്ക് വഹിക്കാനുണ്ട്. പുതിയ ഡിസൈനുകള്‍ അവതരിപ്പിക്കുക എന്നത് അതിനാല്‍ തന്നെ വാഹന നിര്‍മ്മാതാക്കള്‍ വളരെ ഗൗരവകരമായി കാണുന്ന ഒരു വസ്തുതയാണ്.

ഇപ്പോള്‍ സ്യൂട്ട്‌കേസിന്റെ രൂപത്തില്‍ കൊണ്ട് നടക്കാന്‍ കഴിയുന്ന ഫോള്‍ഡിങ് ഇലക്ട്രിക്ക് സ്‌കൂട്ടറുമായി രംഗത്തെത്തിയിരിക്കുകയാണ് ഹോണ്ട. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 19 കിലോമീറ്റര്‍ ദൂരത്തേക്ക് വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന സ്‌കൂട്ടര്‍ ഉപയോഗ ശേഷം മടക്കി വെയ്ക്കാവുന്ന രൂപത്തിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. പ്രധാനമായും നഗര യാത്രികരെ ഉദ്ദേശിച്ചാണ് പ്രസ്തുത സ്‌കൂട്ടര്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
ഒഹായോ, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഹോണ്ട എഞ്ചിനീയര്‍മാരാണ് വാഹനത്തിന്റെ നിര്‍മ്മാണത്തിന് പിന്നില്‍ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഹോണ്ടയുടെ മോട്ടോകോംപാക്‌റ്റോ ഇലക്ട്രിക് സ്‌കൂട്ടറില്‍ സ്ഥിരമായ മാഗ്‌നെറ്റ്, ഡയറക്ട് ഡ്രൈവ് മോട്ടോറാണ് കരുത്ത് പകരുന്നത്. ഇതിന് 490 W പവറില്‍ പരമാവധി 16 Nm torque വരെ നല്‍കാനാവും. പരമാവധി 24 കിലോമീറ്റര്‍ വേഗതയില്‍ വാഹനത്തിന് സഞ്ചരിക്കാന്‍ സാധിക്കും. ഏകദേശം മൂന്നര മണിക്കൂര്‍ സമയമാണ് വാഹനം പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യാന്‍ എടുക്കുന്നത്.

Content Highlights:honda motocompacto foldable electric scooter details



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റര്‍നാഷനല്‍ എയര്‍ഷോ 2024; ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളെത്തി

bahrain
  •  a month ago
No Image

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  a month ago
No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago
No Image

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

International
  •  a month ago
No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago