HOME
DETAILS

'ടൂര്‍ പോകാന്‍ ഓരോരോ കാരണങ്ങള്‍; വിദേശ യാത്രയുടെ കാര്യത്തില്‍ പിണറായി മോദിയെ കടത്തി വെട്ടുന്നു' പരിഹാസശരവുമായി കെ.സുധാകരന്‍

  
backup
October 09 2022 | 10:10 AM

kerala-chief-ministers-foreign-trip-was-wasteful-sudhakaran

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മുഖ്യമന്ത്രിയുടെ വിദേശയാത്ര ധൂര്‍ത്തെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം വിദേശത്തേക്ക് ടൂര്‍ പോകാന്‍ മുഖ്യമന്ത്രി ഓരോ കാരണങ്ങള്‍ കണ്ടെത്തുകയാണെന്നും പരിഹസിച്ചു. നരേന്ദ്രമോദിയെ കടത്തിവെട്ടുന്നതാണ് മുഖ്യമന്ത്രിയുടെ ഓരോ യാത്രകളുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുടുംബത്തിന്റെ യാത്ര ചെലവ് സ്വയം വഹിക്കുന്നുവെന്നത് ശുദ്ധനുണയാണ്. വിദേശയാത്ര വലിയ ധൂര്‍ത്താണ്. യാത്രകള്‍ക്കായി മുഖ്യമന്ത്രി ഓരോരോ കാരണങ്ങള്‍ കണ്ടെത്തുകയാണ്. സാധാരണക്കാരന്റെ പണമാണിത്. മുമ്പ് ഒരു മുഖ്യമന്ത്രിയും ഇങ്ങനെ യാത്ര പോയിട്ടില്ല. മന്ത്രിമാരുടെ യാത്രയ്ക്ക് വേണ്ടി എത്ര കോടികള്‍ ചെലവഴിച്ചു എന്ന കണക്ക് സി.പി.എം സെക്രട്ടേറിയറ്റ് വ്യക്തമാക്കണം. കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം ഉടന്‍ വിദേശയാത്ര നടത്തിയതിന് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

കോടിയേരിയുടെ മൃതദേഹം ഒരു മണിക്കൂര്‍ പോലും തിരുവനന്തപുരത്തു വെച്ചില്ല. സംസ്‌കാര ചടങ്ങിന് ശേഷം തെണ്ടയിടറി സംസാരിച്ച മുഖ്യമന്ത്രി തൊട്ടടുത്ത മണിക്കൂറില്‍ വിദേശത്തേക്ക് പോയി. അതുകൊണ്ടുള്ള നേട്ടമെന്താണെന്ന് പിണറായി ജനങ്ങളോട് പറയണമെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago