HOME
DETAILS

മദ്‌റസാധ്യാപക ആനുകൂല്യത്തിലെ മുഖ്യമന്ത്രിയുടെ വിശദീകരണം പൊളിഞ്ഞത് കള്ളപ്രചാരണം

  
backup
July 29 2021 | 04:07 AM

8635623-2


ടി. മുംതാസ്


കോഴിക്കോട്: മദ്‌റസാധ്യാപകര്‍ അനര്‍ഹമായി പൊതുഖജനാവില്‍നിന്ന് സഹായം കൈപ്പറ്റുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണത്തോടെ പൊളിഞ്ഞത് തീവ്ര ക്രൈസ്തവ വിഭാഗങ്ങളുടെ കള്ളപ്രചാരണങ്ങള്‍. മദ്‌റസാധ്യാപക ക്ഷേമനിധിയിലൂടെയും മറ്റും മുസ്‌ലിം സമുദായം വന്‍തോതില്‍ സര്‍ക്കാര്‍ സഹായങ്ങള്‍ കൈപ്പറ്റുന്നുണ്ടെന്നായിരുന്നു വ്യാജപ്രചാണം.
തീവ്ര ക്രൈസ്തവ വിഭാഗത്തിന്റെയും സംഘ്പരിവാറിന്റെയും ഇത്തരം പ്രചാരണത്തിനു പിന്നാലെയാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതത്തിനെതിരേ പാലക്കാട് സ്വദേശി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജിയിലാണ് 80:20 അനുപാതം ഹൈക്കോതി റദ്ദാക്കിയതും തുടര്‍ന്ന് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും. തീവ്ര ക്രൈസ്തവ സംഘടനകളായിരുന്നു കേരളത്തിലെ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്ന രീതിയിലുള്ള പ്രചാരണത്തിനു ചുക്കാന്‍പിടിച്ചത്. അതേസമയം, വര്‍ഗീയശക്തികള്‍ മുതലെടുപ്പ് നടത്തിയ ശേഷമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു വിശദീകരണം വരുന്നത്.
വ്യാജപ്രചാരണങ്ങള്‍ നടക്കുമ്പോള്‍ മൗനംപാലിച്ച സര്‍ക്കാര്‍ സത്യാവസ്ഥ വെളിപ്പെടുത്താതിരുന്നതാണ് സച്ചാര്‍ കമ്മിറ്റി മുസ്‌ലിം വിഭാഗങ്ങള്‍ക്കു മാത്രമായി നിര്‍ദേശിച്ച സ്‌കോളര്‍ഷിപ്പ് മറ്റു ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ വീതിക്കുന്ന നിലയിലേക്കുവരെ എത്തിച്ചത്.


ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ ബഹുഭൂരിഭാഗവും മുസ്‌ലിംകള്‍ തട്ടിയെക്കുന്നു എന്നും ക്രൈസ്തവ വിഭാഗത്തിന് ഒന്നും കിട്ടുന്നില്ലെന്നുമായിരുന്നു പ്രധാന ആരോപണം. വ്യാജകണക്കുകള്‍ നിരത്തിയ ഫേസ്ബുക്ക് സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. മുസ്‌ലിംകള്‍ ഭരണത്തില്‍ അന്യായമായി സ്വാധീനം ചെലുത്തുന്നുവെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളും ഇവര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. ഉന്നത പുരോഹിതര്‍ വരെ വ്യാജആരോപണങ്ങള്‍ ഏറ്റുപിടിച്ചു. എന്നാല്‍ ഇതിനെതിരേ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നോ ഭരണകക്ഷിയുടെ ഭാഗത്തുനിന്നോ യാതൊരു തരത്തിലുമുള്ള പ്രതിരോധവും ഉണ്ടായില്ല.
മദ്‌റസാധ്യാപകരുടെ ശമ്പളം സര്‍ക്കാര്‍ 25,000 ആയി വര്‍ധിപ്പിച്ചുവെന്നും അവര്‍ക്ക് പെന്‍ഷനും ശമ്പളത്തിനുമായി പ്രതിമാസം 511 കോടി രൂപ സര്‍ക്കാര്‍ പ്രതിമാസം ചെലവഴിക്കുന്നുണ്ടെന്നുമായിരുന്നു മറ്റൊരു ആരോപണം. മദ്‌റസാധ്യാപകര്‍ക്ക് പ്രതിമാസം 6,000 രൂപ സര്‍ക്കാര്‍ പെന്‍നായി നല്‍കുന്നുണ്ടെന്നും ഇവര്‍ പ്രചിരിപ്പിച്ചു. സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ത്തിവിട്ട പ്രചാരണം തീവ്ര ക്രൈസ്തവ വിഭാഗം ഏറ്റെടുക്കുകയായിരുന്നു.
സത്യാവസ്ഥ അന്വേഷിച്ച് ഉത്തരേന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ വരെ മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡുമായി ബന്ധപ്പെട്ടു. വിഷയം ഇത്ര ഗൗരമുള്ളതായിട്ടും ന്യൂനപക്ഷ മന്ത്രിയായിരുന്ന കെ.ടി ജലീലോ മുഖ്യമന്ത്രി പിണറായി വിജയനോ പ്രതികരിച്ചില്ല. സര്‍ക്കാരിന്റെ മൗനം വ്യാജപ്രചാരണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള പൊതുബോധം വളര്‍ന്നുവരാനും ഇടയാക്കി. സമാനമായി ജനസംഖ്യാ വിഷയത്തിലടക്കം മുസ്‌ലിം സമുദായത്തിനെതിരേ വ്യാചപ്രചാരണങ്ങള്‍ നടക്കുന്നുണ്ടിപ്പോള്‍.കേരളത്തില്‍ സാധരണ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പ്രീമിയം അടയ്ക്കുന്നതും കുറഞ്ഞ പെന്‍ഷന്‍ ലഭിക്കുന്നതുമായ പദ്ധതിയാണ് മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍.
100 വീതം പ്രീമിയം അടയ്ക്കുന്ന മദ്‌റസാധ്യാപകര്‍ക്ക് ഒരു പ്രീമിയവും അടയ്ക്കാത്ത സാമൂഹിക ക്ഷേമ പെന്‍ഷനുകളെക്കാള്‍ കുറഞ്ഞ തുകയാണ് പെന്‍ഷനായി ലഭിക്കുന്നത്. ഇത്തരത്തിലുള്ള വസ്തുതകള്‍ മറച്ചുവച്ചായിരുന്നു തീവ്ര ക്രൈസ്തവരുടെ വ്യാജപ്രചാരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago