മുഖ്യമന്ത്രിയുടെ വിദേശയാത്ര സുതാര്യമല്ല; നാടിന് ഉപകാരമുള്ളതൊന്നും യാത്രയിലില്ല: വി.ഡി സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രയെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. നാടിന് ഉപകാരമുള്ളതൊന്നും യാത്രയുടെ ഭാഗമായി മുഖ്യമന്ത്രി ചെയ്തിട്ടില്ലെന്നും കുടുംബത്തോടൊപ്പമുള്ള യാത്രകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കുമെന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചു.
യാത്ര രഹസ്യമാക്കി വെച്ചതില്‍ ദൂരൂഹതയുണ്ട്. എന്ത് പരിപാടിക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോയതെന്ന് പ്രതിപക്ഷത്ത് ഇരിക്കുന്ന ഞങ്ങള്‍ക്ക് പോലും അറിയില്ല. ഇക്കാര്യം പ്രതിപക്ഷത്തോടെല്ലാം പറയേണ്ടതാണ്. ഓരോ ദിവസവും മാധ്യമങ്ങളിലൂടെയാണ് എന്ത് പരിപാടിക്കാണ് മന്ത്രിമാര്‍ പോയതെന്ന് പ്രതിപക്ഷവും ജനങ്ങളും മനസിലാക്കുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു.
ഗുരുതരമായ കാര്യങ്ങള്‍ 164 മൊഴിയില്‍ ഉണ്ടായിട്ടും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഉന്നയിച്ച ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു. സ്വര്‍ണക്കടത്തില്‍ കേന്ദ്രവും സംസ്ഥാനവും ഒത്തുകളിച്ചു. സ്വപ്നയുടെ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങളെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."