ദാറുല്‍ഹുദാ ബംഗാള്‍ കാംപസ് പത്താം വാര്‍ഷികം
മലപ്പുറം: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ബംഗാള്‍ കാംപസ് ദശവാര്‍ഷിക പരിപാടികള്‍ക്ക് തുടക്കമായി. പാണക്കാട് സി. എസ്. ഇ യില്‍ നടന്ന പരിപാടിയില്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഡി.എച്ച്.ബി.സി ഡസനിയല്‍ ലോഗോ പ്രകാശനം ചെയ്തു. ജൂലൈ 2021 മുതല്‍ ജൂലൈ 2022 വരെ ആഘോഷ പരിപാടികള്‍ നീണ്ടുനില്‍ക്കും. അക്കാദമിക് ഫിഖ്ഹ് സെമിനാറുകള്‍, ഹെറിറ്റേജ് വാക്ക്, വില്ലേജ് ശാക്തീകരണ പദ്ധതികള്‍ ഡി.എച്ച്.ബി.സി ഹെറാള്‍ഡ് തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് ഒരു വര്‍ഷത്തേക്ക് ആവിഷ്‌കരിച്ചിരിക്കുന്നത്.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യഭാഷണം നിര്‍വഹിച്ചു. യു. ശാഫി ഹാജി അധ്യക്ഷനായി. ദശവാര്‍ഷിക പദ്ധതികള്‍ക്കുള്ള ഫണ്ട് ഉദ്ഘാടനം ബനിയാസ് കമ്മിറ്റി പ്രതിനിധികള്‍ സ്വാദിഖലി തങ്ങള്‍ക്ക് കൈമാറി നിര്‍വഹിച്ചു. ബംഗാളിലെ ഭീംര്‍ഭൂം ഗ്രാമത്തില്‍ പണിയുന്ന ഹാജി മസ്ജിദ് ഷോപ്പിങ് ബില്‍ഡിംഗിനുള്ള ഫണ്ട് കമ്മു ഹാജി കൈമാറി. നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ബംഗാളി ഭാഷയിലുള്ള ഡിജിറ്റല്‍ മാഗസിന്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അസീസ് ഹാജിക്ക് കൈമാറി പ്രകാശനം ചെയ്തു. എന്‍.സി റശീദ് ഹാജി, അബ്ദുല്ല ഹാജി ഓമച്ചപ്പുഴ, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, ജാബിര്‍ അലി ഹുദവി, ഹംസ ഹാജി മൂന്നിയൂര്‍, ജലീല്‍ ഹുദവി ബാലയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."