യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മൂടൽമഞ്ഞ്; റെഡ് അലർട്ട്
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മൂടൽമഞ്ഞ്; റെഡ് അലർട്ട്
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മൂടൽമഞ്ഞിന് സാധ്യത. ഇതേതുടർന്ന് ദൃശ്യപരത കുറയുന്നതിനാൽ ഇന്ന് റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) മൂടൽമഞ്ഞ് മൂലം ദൃശ്യപരത കുറയാൻ ഇടയാക്കുന്ന പ്രദേശങ്ങളെക്കുറിച്ച് നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുറത്ത് ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും എൻ.സി.എം അറിയിച്ചു.
ഇന്ന് രാവിലെ 8.30 വരെയാണ് ജാഗ്രതാ നിർദേശം. രാത്രി സമയത്തും മൂടൽമഞ്ഞിന് സാധ്യതയുണ്ട്. ഇലക്ട്രോണിക് ബോർഡിലെ വേഗപരിധിക്ക് അനുസരിച്ച് വേഗത മാറ്റുന്നത് ശ്രദ്ധിക്കാൻ അബുദാബി പൊലിസ് സോഷ്യൽ മീഡിയ വഴി ആവശ്യപ്പെട്ടു.
രാജ്യത്തെ കാലാവസ്ഥ ഇന്ന് പകൽ പൊതുവേ ചിലപ്പോൾ ഭാഗികമായി മേഘാവൃതമായിരിക്കും. രാവിലെയോടെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും. രാത്രിയിലും വെള്ളിയാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും.
അബുദാബിയിൽ 43 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 42 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. എമിറേറ്റുകളിൽ 31 ഡിഗ്രി സെൽഷ്യസും 32 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില.
പകൽ സമയത്ത് നേരിയതോ മിതമായതോ ആയ കാറ്റ് വീശും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ നേരിയ തോതിൽ അനുഭവപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."