ചെറിയ വിലയില്‍ മികച്ച മൈലേജ്; സി.എന്‍.ജി ബൈക്ക് പുറത്തിറക്കാന്‍ ബജാജ്
പുതുതായി ബൈക്ക് വാങ്ങാന്‍ ഒരുങ്ങുന്നവരുടെ ആദ്യത്തെ പരിഗണന എന്നത് മിക്കപ്പോഴും മികച്ച ഇന്ധനക്ഷമത എന്നത് തന്നെയായിരിക്കും.ഇന്ത്യയില്‍ റോക്കറ്റ് വേഗതയില്‍ കുതിച്ചുയരുന്ന ഇന്ധന വില തന്നെയാണ് ഇതിന് പ്രധാന കാരണം. സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) മോട്ടോര്‍ സൈക്കിളുകള്‍ മികച്ച ഇന്ധനക്ഷമതക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ക്ക് എന്തുകൊണ്ടും മെച്ചപ്പെട്ട ഒരു ഓപ്ഷന്‍ തന്നെയാണ്.
ഇപ്പോള്‍ എന്‍ട്രി ലെവല്‍ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് മോട്ടോര്‍ സൈക്കിള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യയിലെ പ്രധാന വാഹന നിര്‍മ്മാതാക്കളായ ബജാജ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയാണ്. ബജാജിന്റെ മാനേജിങ് ഡയറക്ടറായ രാജീവ് ബജാജാണ് ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ പുറത്ത് വിട്ടിരിക്കുന്നത്.
സര്‍ക്കാരിന്റെ സഹായത്തോടെ യാത്ര ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യം മുന്നോട്ട് വെച്ചായിരിക്കും സിഎന്‍ജി ബൈക്ക് യാഥാര്‍ത്ഥ്യമാക്കുക എന്നാണ് രവി ബജാജ് അറിയിച്ചിരിക്കുന്നത്.
Content Highlights:rajiv bajaj hints at cng powered entry level motorcycle
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."