കുട്ടികളെ പങ്കെടുപ്പിച്ചിട്ടില്ലെന്ന് തെര. കമ്മിഷനോട് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി • ഭാരത് ജോഡോ യാത്രയില്‍ കുട്ടികളെ പങ്കെടുപ്പിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നൽകി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്, മുതിര്‍ന്ന നേതാവ് സല്മാന് ഖുര്‍ഷിദ്, വക്താവും സോഷ്യല്‍ മീഡിയ മേധാവിയുമായ സുപ്രിയ ശ്രീനാഥ് എന്നിവർ കമ്മിഷനെ നേരില്‍ കണ്ടാണ് വിവരങ്ങള്‍ ബോധിപ്പിച്ചത്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ പരാതിയിലാണ് കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടത്.
യാത്രയില്‍ ജനപ്രാതിനിധ്യ നിയമം ലംഘിച്ചിട്ടില്ല. കുട്ടികള്‍ക്ക് പെയിന്റിങ് മല്‍സരമാണ് സംഘടിപ്പിച്ചത്. രാഹുലിനൊപ്പം സെല്‍ഫിയെടുക്കാന്‍ കുട്ടികള്‍ താല്പര്യപ്പെടുന്നതില് നിയമവിരുദ്ധമായി ഒന്നുമില്ലെന്നും പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ രാഹുല്‍ കുട്ടികളോട് ആവശ്യപ്പെടുന്നില്ലെന്നും ജയ്റാം രമേശ് കമ്മിഷനെ അറിയിച്ചു.
ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന് രൂപീകരിച്ചശേഷം ആദ്യമായാണ് ബി.ജെ.പി-ആര്.എസ്.എസ് പ്രവര്ത്തകന് കമ്മിഷന് നേതൃത്വം നല്‍കുന്നതെന്നും അതിനാലാണ് ഈ നടപടികളെന്നും ജയ്റാം രമേശ് വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."