അരുണാചലില്‍ നിന്നുള്ള വുഷു താരങ്ങള്‍ക്ക് വിസ നിഷേധിച്ചു; അനുരാഗ് ഠാക്കൂര്‍ ചൈന സന്ദര്‍ശനം റദ്ദാക്കി
അരുണാചലില്‍ നിന്നുള്ള വുഷു താരങ്ങള്‍ക്ക് വിസ നിഷേധിച്ചു; അനുരാഗ് ഠാക്കൂര്‍ ചൈന സന്ദര്‍ശനം റദ്ദാക്കി
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് വേദിയായ ചൈനയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം റദ്ദാക്കി കേന്ദ്ര വാര്ത്താവിതരണകായിക വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍. അരുണാചല്‍ പ്രദേശില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് ചൈന പ്രവേശനം നിഷേധിച്ച പശ്ചാത്തലത്തില്‍ പ്രതിഷേധ സൂചകമായിട്ടാണ് മന്ത്രി സന്ദര്‍ശനം റദ്ദാക്കിയത്.
ചൈനയുടെ നടപടി ഏഷ്യന്‍ ഗെയിംസ് നടത്തിപ്പ് നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇന്ത്യന്‍ പൗരന്മാരെ രണ്ടായി കാണുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഡല്‍ഹിയിലും ബെയ്ജിങിലും പ്രതിഷേധം അറിയിക്കുമെന്നും അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യ ഘടമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രവേശനം നിഷേധിച്ച മൂന്ന് കായികതാരങ്ങളും നിലവില്‍ ഡല്‍ഹിയിലെ സ്പോര്‍ട്സ് അതോറിറ്റിയുടെ ഹോസ്റ്റലിലാണ്. വിഷയത്തില്‍ ഏഷ്യന്‍ ഗെയിംസ് സംഘാടകരോടും ഏഷ്യന്‍ ഒളിംപിക്സ് കൗണ്‍സിലിനോടും ചര്‍ച്ച നടത്താനുള്ള നീക്കത്തിലാണ് ഇന്ത്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."