വേങ്ങര: സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗവും വേങ്ങര മണ്ഡലം സമസ്ത പ്രസിഡൻ്റും കുണ്ടൂർ മർകസ് സീനിയർ മുദർരിസും പരേതനായ മണ്ടോട്ടിൽ മുഹമ്മദ് മൊല്ല എന്നവരുടെമകനുമായ കൂറ്റൂർ പാക്കടപ്പുറായ ഇരുകുളം മഹല്ല് സ്വദേശി മണ്ടോട്ടിൽ മുഹമ്മദ് മുസ്ലിയാർ (81) നിര്യാതനായി.
ഭാര്യ: നഫീസ. മക്കൾ: ഹനീഫ, റഫീഖ്, ശാഫി ഹുദവി, ബശീർ ഹുദവി, മുനീർ ഹുദവി, നദീർഹുദവി, മുബഷിർ ഹുദവി, ഖദീജ, ജുബൈരിയ, ഉമ്മു കുൽസു .മരുമക്കൾ: ഉമർ മുസ്ലിയാർ, ഹംസഅൻവരി, നാസർ, ശരീഫ, അസ്മാബി, മർയം, റഹ്‌മതുന്നിസാ, ശാക്കിറ, സജാനി.
വിവിധ തവണകളായി നടന്ന മയ്യിത്ത് നിസ്കാരത്തിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, ബശീറലി ശിഹാബ് തങ്ങൾ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, അബ്ദുസ്സമദ് പൂക്കോട്ടൂർ, അബ്ദുൽ ഗഫൂർ ഖാസിമി , കെ.കെ.എസ് ബാപ്പുട്ടി തങ്ങൾ നേതൃത്വംനൽകി. പാക്കടപ്പുറായ ഇരുകുളം മഹല്ല് ജുമാമസ്ജിൽ ജനാസ ഖബറടക്കി.
വിട വാങ്ങിയത് അറിവ് തണലൊരുക്കിയ ഒരു പുരുഷായുസ്സ്
സമസ്തയുടെയും മുസ്ലിം ലീഗിന്റെയുംശക്തനായ വക്താവും മത സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാനിധ്യവും ആയിരുന്നമാണ്ടോട്ടിൽ മുഹമ്മദ് മുസ്‌ലിയാർ ഇനി കണ്ണീരോർമ. പി.പി മുഹമ്മദ് ഫൈസിക്ക് ശേഷം വേങ്ങരപ്രദേശത്തെ സമസ്ത കുടുംബത്തിന്റെ അവസാന വാക്ക്. ഉപദേശങ്ങൾ കൊണ്ടും പിന്തുണ കൊണ്ടുംസമുദായ രാഷ്ട്രീയത്തോട് ചേര്‍ന്ന് നടന്ന അഭ്യുദയാകാംശി. പാണക്കാട് കുടുംബവുമായി അടുത്തബന്ധം
മുഹമ്മദ് മുസ്ലിയാരുടെ വിയോഗത്തോടെ പണ്ഡിത തറവാട്ടിലെ ഒരു കാരണവരെയാണ് വേങ്ങരക്ക്നഷ്ടമാവുന്നത്
അവസാനം വരെ കർമ്മ നിരതമായിരുന്നു മുഹമ്മദ് മുസ്ലിയാരുടെ ജീവിതം. മരിക്കുന്നത് വരെകിതാബ് ഓതി കൊടുക്കുക എന്ന അഭിലാഷം പൂർത്തിയാക്കിയാണ് കുണ്ടൂർ മർകസിന്റെ പ്രിയ ഗുരുയാത്ര ആയത്.
അറുപതുകളുടെ അവസാനത്തിലാണ് ദര്‍സ് പഠന ശേഷം ഉപരി പഠനത്തിന് വേണ്ടി പട്ടിക്കാട് ജാമിയനൂരിയയിൽ എത്തുന്നത്. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, സമസ്ത സെക്രെട്ടറിആലിക്കുട്ടി മുസ്‌ലിയാർ തുടങ്ങിയവർ സഹപാടികളായിരുന്നു. ബിരുദ പഠനം പൂര്‍ത്തീകരിച്ചതിന്ശേഷം
സ്വന്തം മഹല്ലായ ഇരുകുളം ജുമാമസ്ജിദിലാണ് മുദരിസായി ചുമതലയേറ്റത്.
പത്ത് വർഷത്തോളമുള്ള സ്വന്തം നാട്ടിലെ സേവനത്തിനു ശേഷം പറപ്പൂർ, വേങ്ങര, എടവണ്ണപ്പാറ, കിളിനക്കോട്, കിഴിശ്ശേരി, കുഴിമണ്ണ, ചെപ്യാലം, ചേറൂർ വി.കെ മാട്, ഊരകം പുളിക്കപ്പറമ്പ്
തുടങ്ങിയ വിവിധ മഹല്ലുകളിൽ സേവനം ചെയ്തു.
പ്രായാധിക്യം കാരണം ദർസ് നടത്തി കൊണ്ടുപോകല്‍ പ്രയാസമാണെന്ന് മനസ്സിലാക്കിയപ്പോൾ, കൂടെ ഉണ്ടായിരുന്നു പലരും ദർസ് നിർത്തി വിശ്രമ ജീവിതം ആരംഭിച്ചപ്പോഴും ഉസ്താദ് അദ്ധ്യാപനംനിർത്തിയില്ല , അങ്ങനയാണ് ദാറുല്‍ ഹുദാ വനിതാ കാമ്പസിന്‍റെ പ്രിൻസിപ്പലായി ചുമതലഏൽക്കുന്നത്. ശേഷം എടവണ്ണപ്പാറ റഷീദിയയിലും സേവനം ചെയ്തിരുന്നു .
അറിയപ്പെട്ട മത പ്രഭാഷകനും വാഗ്മിയും ആയിരുന്ന മുഹമ്മദ് മുസ്ലിയാരുടെ പ്രസംഗം കേൾക്കാൻഅക്കാലത്തു നിരവധി ആളുകൾ ഒരുമിച്ച് കൂടിയിരുന്നു
സുന്നി മഹല്ല് ഫെഡറേഷന്റെയും ദാറുൽ ഹുദയുടെയും ശക്തനായ സഹകാരിയായിരുന്ന മുഹമ്മദ്മുസ്‌ലിയാർ ദാറുൽ ഹുദാ സ്ഥാപക നേതാവ് ആയിരുന്ന എം എം ബഷീർ മുസ്ലിയാരുടെ മണ്ടോട്ടില്‍കുടുംബാംവും സിഎച്ച് ഹൈദ്രോസ് മുസ്ലിയാരുടെ അടുത്ത മുഹിബ്ബുമായിരുന്നു.
മരണം വരെ ദാറുൽ ഹുദാ മാനേജിങ് കുമ്മിറ്റി ജെനറൽ ബോഡി അംഗമായിരുന്ന ഉസ്താദ് തന്‍റെ അഞ്ച് മക്കളെ ദാറുല്‍ ഹുദയിൽ ചേര്‍ത്തി പഠിപ്പിച്ചു
കുറ്റൂര്‍ പ്രദേശത്തെ മത സംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ നിറ സാനിധ്യം ആയിരുന്ന ഉസ്താദ്അധിക ദീനീ സ്ഥാപനങ്ങളുടെയും അമരത്ത് ഉണ്ടായിരുന്നു.
ജന്നത്തുൽ ഉലൂം മദ്രസ്സയുടെ സ്ഥാപിത കല കാര്യദര്‍ശി ആയിരുന്ന മുഹമ്മദ് മുസ്‌ലിയാർഇർശാദുല്‍ ഇസ്ലാം മദ്രസയുടെ പ്രസിഡന്‍റും ഇർഷാദുൽ സിബിയാണ് മദ്രസയുടെ ഉപദേശകസമിതി അംഗവും ഇരുകുളം മഹല്ല് ഉപാധ്യക്ഷനും ആയിരുന്നു
വര്‍ഷങ്ങളോളം ദീനിനും ഇല്‍മിനും വേണ്ടി ചിലവഴിച്ച ആ ജീവിതം ഇന്ന്അവസാനിച്ചിരിക്കുകയാണ്, ആദ്യമായി അദ്ധ്യാപന ജീവിതം ആരംഭിച്ച ഇരുകുളം പള്ളിയുടെ മുറ്റത്ത്മുഹമ്മദ് മുസ്ലിംയാര്‍ കിടന്നുറങ്ങും, താന്‍ അറിവ് പകര്‍ന്ന മൂന്ന് തലമുറയുടെ പ്രാര്‍ത്ഥനമന്ത്രങ്ങളേറ്റ്.