HOME
DETAILS

93-ാമത് ദേശീയ ദിനത്തിന്റെ നിറവിൽ സഊദി അറേബ്യ; രാജ്യമെങ്ങും ആഘോഷത്തിൽ

  
backup
September 23 2023 | 03:09 AM

saudi-arabia-93rd-national-day

93-ാമത് ദേശീയ ദിനത്തിന്റെ നിറവിൽ സഊദി അറേബ്യ; രാജ്യമെങ്ങും ആഘോഷത്തിൽ

റിയാദ്: സഊദി അറേബ്യ ഇന്ന് 93-ാമത് ദേശീയ ദിനം ആചരിക്കുന്നു. ‘നമ്മൾ സ്വപ്നം കാണുന്നു, നമ്മൾ നേടുന്നു’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ദേശീയ ദിനം രാജ്യം കൊണ്ടാടുന്നത്. രാജ്യത്തുടനീളം വിവിധ ആഘോഷങ്ങളാണ് ഇന്ന് ഒരുക്കിയിട്ടുള്ളത്. സ്വദേശികളും മലയാളികളുൾപ്പെടെയുള്ള വിദേശികളും ആഘോഷത്തിമിർപ്പിലാണ്. ദേശീയദിനത്തിൽ മികച്ച കലാ-സാംസ്കാരിക അവതരണങ്ങളും സൈനിക പ്രകടങ്ങളും നടക്കുമെന്ന് സഊദി വിനോദ അതോറിറ്റി വ്യക്തമാക്കി.

1932-ൽ അബ്ദുല്ല അൽ-സൗദ് രാജാവിന്റെ രാജകൽപ്പനയിലൂടെ നെജ്ദ്, ഹെജാസ് രാജ്യങ്ങളെ സഊദി അറേബ്യ എന്ന പേരിൽ പുനർനാമകരണം ചെയ്തതിന്റെ ഓർമയിലാണ് രാജ്യം ദേശീയ ദിനം ആചരിക്കുന്നത്. 1932 സെപ്തംബർ 23 ന് അറബി ദേശീയ ഭാഷയായും ഖുർആൻ ഭരണഘടനയായും സഊദി അറേബ്യ സ്ഥാപിതമായി. ഇസ്‌ലാമിന്റെ ജന്മസ്ഥലമായ സഊദി അറേബ്യ ഇപ്പോൾ ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയെന്ന നിലയിൽ വലിയ മുന്നേറ്റമാണ് നടത്തിവരുന്നത്.

പൊതുഅവധി ദിനമായ ഇന്നും നാളെയുമായി പ്രതിരോധ മന്ത്രാലയത്തിലിന്റെ നേതൃത്വത്തിൽ വ്യോമ, നാവിക പ്രദർശനങ്ങൾ ഒരുക്കും. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലകളിലും നാവിക സേന പരേഡുകളും, കപ്പൽ പരേഡുകളും പ്രദർശനങ്ങളും നടത്തും. ജിദ്ദ കടൽത്തീരത്ത് നാവികസേനയുടെ നാവിക കപ്പലുകളുടെ പരേഡ്, സ്പെഷ്യൽ മറൈൻ സെക്യൂരിറ്റി ഗ്രൂപ്പ് ബോട്ടുകളുടെ പരേഡ്, ഹെലികോപ്റ്റർ എയർ ഷോ, സൈനിക പരേഡ് എന്നിവയുണ്ടാകും.

സൈനിക വാഹനങ്ങളുമായുള്ള പരേഡ്, സായുധ സൈനിക പരേഡ്, സൈനിക നീക്കത്തിന്റെ ഡെമോ, ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനം എന്നിവയും ഉണ്ടായിരിക്കും. റിയാദിലെ നാവികസേന റൈഡർമാർക്കുള്ള പരേഡും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുണ്ടാകും.

റോയൽ സഊദി എയർഫോഴ്സ് ആകാശത്ത് രാജ്യത്തിന്റെ പ്രൗഢി കാക്കുന്ന പ്രദർശനങ്ങളാകും ഒരുക്കുക. ടൈഫൂൺ, എഫ്-15എസ്, ടൊർണാഡോ, എഫ്-15സി തുടങ്ങിയ വിമാനങ്ങൾ ആകാശത്ത് അഭ്യാസ പ്രകടനം നടത്തും. റിയാദ്, ജിദ്ദ, ദമ്മാം, ദഹ്റാൻ, തായിഫ്, അൽ ബഹ, തബൂക്ക്, അൽ ജൗഫ്, ജുബൈൽ, അൽ അഹ്, അബഹ, ഖമീസ് മുഷൈത്ത്, അൽ ഖോബാർ എന്നീ 13 നഗരങ്ങളിലാകും പ്രദർശനങ്ങൾ നടക്കുക. സൗദി ഫാൽക്കൺസ് ടീമും വിവിധ നഗരങ്ങളുടെ ആകാശത്ത് എയർ ഷോകൾ അവതരിപ്പിക്കും.

പരമ്പരാഗത നാടോടി നൃത്തങ്ങൾ, പരമ്പരാഗത ആഘോഷങ്ങൾ എന്നിവക്കും വിവിധ ഇടങ്ങൾ വേദിയാകും. റോഡുകളും കെട്ടിടങ്ങളും സഊദി പതാകകളാൽ അലങ്കരിച്ച് വരികയാണ്. നമ്മൾ സ്വപ്നം കാണുന്നു, നമ്മൾ നേടുന്നു’ എന്ന പ്രമേയത്തിലാണ് ഇപ്രാവശ്യത്തെ ദേശീയ ദിനം ആചരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  19 hours ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  19 hours ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  20 hours ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  20 hours ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  20 hours ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  20 hours ago
No Image

ആല്‍വിനെ ഇടിച്ചത് ബെന്‍സെന്ന് പൊലിസ്

Kerala
  •  20 hours ago
No Image

വഖ്ഫ് ആക്ടിനെ ചോദ്യം ചെയ്യാനാവില്ല ; 'മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ താല്‍ക്കാലിക സ്റ്റേ ആകാം'

Kerala
  •  20 hours ago
No Image

മുന്‍ ഡിജിപി  ആര്‍.ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അതിജീവിത

Kerala
  •  21 hours ago
No Image

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

Kerala
  •  a day ago