HOME
DETAILS

'ഔദ്യോഗിക സ്ഥാനാർഥിയല്ല' റിപ്പോർട്ട് തള്ളി ഖാർഗെ

  
backup
October 12, 2022 | 7:42 PM

%e0%b4%94%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%bf%e0%b4%95-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%be%e0%b5%bc%e0%b4%a5%e0%b4%bf%e0%b4%af%e0%b4%b2%e0%b5%8d


ലക്‌നൗ • കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാർഥിയാണ് താനെന്ന റിപ്പോർട്ടുകൾ തള്ളി മല്ലികാർജുൻ ഖാർഗെ. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരിക്കലും ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി തന്നെ നിർദേശിച്ചിട്ടില്ല. താനൊരിക്കലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഖാർഗെ വ്യക്തമാക്കി. സോണിയ വിളിച്ചുവരുത്തി പാർട്ടിയെ നയിക്കാൻ ഖാർഗെയോട് ആവശ്യപ്പെട്ടതായ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിശദീകരണം.
''അധ്യക്ഷ സ്ഥാനത്തേക്ക് സോണിയ ഗാന്ധി എന്റെ പേര് നിർദേശിച്ചെന്നത് ഊഹാപോഹങ്ങളാണ്. ഞാൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരിക്കാനില്ലെന്നും ഒരു സ്ഥാനാർഥിയെയും പിന്തുണയ്ക്കില്ലെന്നും ആ കുടുംബം അറിയിച്ചതാണ്. കോൺഗ്രസിനും സോണിയക്കും എനിക്കുമെതിരേ ചിലർ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണ്.


രാജ്യത്തെ സ്ഥിതി മോശമായതിനാൽ എനിക്ക് പോരാടാൻ ആഗ്രഹമുണ്ട്. സി.ബി.ഐ, ഇ.ഡി, എൻ.ഐ.എ പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത ഇല്ലാതാക്കുകയാണ്. കേന്ദ്രസർക്കാരിന്റെ ഇത്തരം നടപടികൾക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകാൻ അധികാരം ആവശ്യമാണ്. അതുകൊണ്ടാണ് നിരവധി പ്രതിനിധികളുടെ ശുപാർശ പ്രകാരം മുതിർന്ന നേതാവ് എന്നനിലയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. തെരഞ്ഞെുപ്പ് പ്രക്രിയ തുടങ്ങിയ ശേഷം സോണിയയെ കണ്ടിട്ടില്ല''. ഖാർഗെ വിശദീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  a month ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  a month ago
No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  a month ago
No Image

പാർട്ടി മാറ്റത്തിന് പിന്നാലെ വമ്പൻ പദവി; രാഘവ് ഛദ്ദ രാജ്യസഭാ ഹർജി പാനൽ ചെയർമാൻ

National
  •  a month ago
No Image

'വീട്ടിൽ പോയി ചോദിക്കാൻ' പറഞ്ഞത് തിരിച്ചടിയായി; സി.പി.എം കോന്നി ഏരിയ കമ്മിറ്റിയിൽ പിണറായിക്കും ഗോവിന്ദനുമെതിരെ രൂക്ഷവിമർശനം

Kerala
  •  a month ago
No Image

ഹോട്ടലില്‍ കയറി 25 ലക്ഷം രൂപയുടെ മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍

crime
  •  a month ago
No Image

സ്കൂൾ വാഹനങ്ങളിലെ ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് നിർബന്ധം; കർശന നിർദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

എ.ഐ സംവിധാനങ്ങളിലൂടെ അപകടങ്ങള്‍ കുറച്ചു; റോയല്‍ ഒമാന്‍ പൊലിസിന് അന്താരാഷ്ട്ര അംഗീകാരം

oman
  •  a month ago
No Image

'അന്ന് നടത്തിയത് രക്ഷാപ്രവർത്തനമല്ല'; നവകേരള യാത്രയ്ക്കിടെ മർദനം അഴിച്ചുവിട്ട സംഭവം; ഗൺമാൻ അടക്കം അ‍ഞ്ച് പേർ കുറ്റക്കാർ

Kerala
  •  a month ago
No Image

ഫുട്‌ബോൾ ലോകകപ്പ് കളിക്കാൻ ഇന്ത്യ! ഫിഫയുടെ വിപ്ലവ വിധിക്കായി കണ്ണുംനട്ട് ഇന്ത്യൻ ആരാധകര്‍

Football
  •  a month ago