സിന്ഡിക്കേറ്റംഗത്തിനെതിരേ പരാതി നല്കി
തേഞ്ഞിപ്പലം: രജിസ്ട്രാര്‍ നല്‍കേണ്ട സര്‍ട്ടിഫിക്കറ്റ് നല്കി സിന്‍ഡിക്കേറ്റംഗം അധികാര ദുര്‍വിനിയോഗം നടത്തിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും വിദ്യഭ്യാസ മന്ത്രിക്കും പരാതി. കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗവും പരീക്ഷാ സമിതി സ്ഥിരം കണ്‍വീനറുമായ ഡോ. കെ.എം നസീര്‍ അധികാര ദുര്‍വിനിയോഗം നടത്തിയതെന്നാണ് ആരോപണം. 'മീഡിയം ഓഫ് ഇന്സ്ട്രക്ഷന് 'സര്‍ട്ടിഫിക്കറ്റ് പ്രബിത്ത് ബാലഗോപാലന് എന്ന വിദ്യാര്‍ഥിക്ക് ലെറ്റര്‍ പാഡില്‍ എഴുതികൊടുത്തെന്നാണ് പരാതി. ഉന്നതപഠനത്തിനു ചേരുമ്പോള്‍ നേരത്തേ പഠിച്ചിരുന്നത് ഇംഗ്ലിഷ് മാധ്യമമാക്കിയാണെന്ന് സര്‍വകലാശാല നല്കുന്ന സര്‍ട്ടിഫിക്കറ്റാണിത്. രജിസ്ട്രാറാണ് സാക്ഷ്യപത്രം നല്‍കേണ്ടത്.
സാധാരണ കോഴ്സുകള്‍ക്ക് 500 രൂപയും തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് 700 രൂപയാണ് ഫീസ്. ഈ ഫീസും സര്‍വകലാശാലക്ക് നഷ്ടപ്പെടുത്തിയെന്നും എംപ്ലോയിസ് യൂനിയന്‍ നല്കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."