ഹരിതം കൊച്ചുബാവ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ദുബായ്: ഹരിതം ബുക്‌സ് ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഹരിതം ടി.വി കൊച്ചുബാവ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കവിതയ്ക്ക് ഇസ്മായില്‍ മേലടി ('വാര്‍ത്തകള്‍ ഓര്‍മിക്കാനുള്ളതല്ല'), ബാല സാഹിത്യത്തിന് സാദിഖ് കാവില്‍ ('ഖുഷി'), ലേഖന സമാഹാരത്തിന് എം.സി.എ നാസര്‍, ഷാബു കിളിത്തട്ടില്‍, ബഷീര്‍ തിക്കോടി (യഥാക്രമം 'പുറംവാസം', 'ഗഫൂര്‍ക്കാ ദോസ്ത്', 'കൊലവിളികള്‍ക്കും നിലവിളികള്‍ക്കുമിടയില്‍'), നോവലിന് സലീം അയ്യനത്ത് ('ബ്രാഹ്മിണ്‍ മൊഹല്ല'), ഹണി ഭാസ്‌കരന്‍ ('ഉടല്‍ രാഷ്ട്രീയം'), കഥാസമാഹാരത്തിന് കെ.എം അബ്ബാസ് ('കെ.എം അബ്ബാസിന്റെ സമ്പൂര്‍ണ കഥകള്‍'), വെള്ളിയോടന്‍ ('ബര്‍സഖ്'), ഓര്‍മയ്ക്ക് മനോജ് രാധാകൃഷ്ണന്‍ ('പല കാലങ്ങളില്‍ ചില മനുഷ്യര്‍') എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍. കൂടാതെ, സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനക്ക് ഷീലാ പോള്‍ രാമച്ചെക്കും പുരസ്‌കാരം നല്‍കും.
നവംബര്‍ 1 മുതല്‍ 11 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന 42-ാമത് രാജ്യാന്തര പുസ്തക മേളയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് ഹരിതം ബുക്‌സിന്റെ പ്രതാപന്‍ തായാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെമെന്റോയും പ്രശസ്തിപത്രവും 5,000 രൂപയുടെ പുസ്തകങ്ങളുമാണ് അവാര്‍ഡ്. മലയാള സാഹിത്യത്തിന് ആധുനികതയുടെ പുതു ദിശാബോധം പകര്‍ന്ന യുഎഇയില്‍ പ്രവാസിയായിരുന്ന ടി.വി കൊച്ചുബാവയുടെ സ്മരണക്കാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."