സ്വപ്നയുടെ 'ചതിയുടെ പത്മവ്യൂഹം' പുറത്തിറങ്ങി; ശിവശങ്കറുമൊത്തുള്ള ചിത്രങ്ങള്‍ പുസ്തകത്തില്‍
തൃശൂര്‍: തൃശൂര്‍ കറന്റ് ബുക്‌സ് പുറത്തിറക്കിയ സ്വപ്ന സുരേഷിന്റെ ആത്മകഥയായ ചതിയുടെ പത്മവ്യൂഹത്തില്‍ ശിവശങ്കറുമായുള്ള അടുപ്പം വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും.
ശിവശങ്കര്‍ നല്‍കിയ താലിയും പുടവയും അണിഞ്ഞുള്ള ചിത്രങ്ങളും, ജന്മദിനാഘോഷങ്ങളില്‍ എടുത്ത ചിത്രങ്ങളും ആത്മകഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണകള്ളക്കടത്തിനെപ്പറ്റി സ്വപ്ന മാധ്യമങ്ങള്‍ക്ക് മുന്നിലും കോടതിയിലും പറഞ്ഞ കാര്യങ്ങളും പുസ്തകത്തിലുണ്ട്.
ശിവശങ്കറും വീട്ടിലെ മറ്റു ബന്ധുക്കളുമൊത്തുള്ള ചിത്രം, ശിവശങ്കറുമായുള്ള വിവാഹം, ഒരുമിച്ചുള്ള ഡിന്നര്‍ എന്നിങ്ങനെ ആഴത്തിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് സ്വപ്ന സുരേഷ് പുസ്തകത്തിലൂടെ പുറത്തുവിട്ടത്.
250 രൂപയാണ് പുസ്തകത്തിന്റെ വില ആമസോണിലും പുസ്തകം ലഭ്യമാണ്. സ്വപ്നയുടെ ജീവിതവും ശിവശങ്കറുമായുള്ള അടുത്ത ബന്ധവും വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളും പുസ്തകത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."