ഫൈവ്-സ്റ്റാർ ഗ്ലോബൽ എയർലൈൻ റേറ്റിംഗിങ്ങിൽ ഹാട്രിക് നേടി എത്തിഹാദ്; ഗൾഫിലെ മൂന്ന് വിമാനകമ്പനികൾക്ക് വേൾഡ് ക്ലാസ് അവാർഡ്
ഫൈവ്-സ്റ്റാർ ഗ്ലോബൽ എയർലൈൻ റേറ്റിംഗിങ്ങിൽ ഹാട്രിക് നേടി എത്തിഹാദ്; ഗൾഫിലെ മൂന്ന് വിമാനകമ്പനികൾക്ക് വേൾഡ് ക്ലാസ് അവാർഡ്
അബുദാബി: ഫൈവ്-സ്റ്റാർ ഗ്ലോബൽ എയർലൈൻ റേറ്റിംഗിങ്ങിൽ ഹാട്രിക്കടിച്ച് എത്തിഹാദ് എയർവേയ്‌സ്. എയർലൈൻ പാസഞ്ചർ എക്‌സ്പീരിയൻസ് അസോസിയേഷൻ (അപെക്‌സ്) ഫൈവ്-സ്റ്റാർ ഗ്ലോബൽ എയർലൈനായി ആണ് എത്തിഹാദിനെ റേറ്റ് ചെയ്തത്. യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് ഇത് തുടർച്ചയായ മൂന്നാം തവണയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഈ റേറ്റിംഗ് നേടിയ ഏക കമ്പനികൂടിയാണ് എത്തിഹാദ്.
കലിഫോർണിയയിലെ ലോങ് ബീച്ചിൽ നടന്ന അപെക്സിലാണ് അവാർഡ് പ്രഖ്യാപിച്ചത്. ഈ മാസം 20-ന് (ബുധനാഴ്ച) ആണ് അവാർഡ് പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും ഉയർന്ന റേറ്റിങ് ഉള്ള ട്രാവൽ ഓർഗനൈസിങ് ആപ്പായ ട്രിപ്‌റ്റ് ഫ്രം കോൺകറുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് എത്തിഹാദിന് നേട്ടം സ്വന്തമാക്കാനായത്. ഫൈവ്-സ്റ്റാർ ഗ്ലോബൽ റേറ്റിങ് എയർലൈനിന്റെ മികവിനെ ചൂണ്ടികാണിക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു.
അപെക്‌സ് - ട്രിപ്‌റ്റ് സംയുക്തമായി യാത്രക്കാരുടെ അഭിപ്രായങ്ങൾ ശേഖരിച്ചും സ്ഥിതിവിവരക്കണക്കുകളും അടിസ്ഥാനമാക്കിയുമാണ് പഠനം നടത്തിയത്. ഇതിൽ നിന്ന് ഏറ്റവും മികച്ചവയ്ക്കാണ് അപെക്സ് ഫൈവ് സ്റ്റാർ എയർലൈൻ അവാർഡുകൾ നൽകുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച വിമാനങ്ങൾക്കുള്ള അപെക്സ് വേൾഡ് ക്ലാസ് അവാർഡ് എട്ട് വിമാനകമ്പനികൾക്കാണ് ലഭിച്ചത്. എമിറേറ്റ്സ്, ജപ്പാൻ എയർലൈൻസ്, കെ.എൽ.എം റോയൽ ഡച്ച് എയർലൈൻസ്, ഖത്തർ എയർവേയ്‌സ്, സൗദിയ, സിങ്കപ്പൂർ എയർലൈൻസ്, ടർക്കിഷ് എയർലൈൻസ്, സിയാമെൻ എയർലൈൻസ് എന്നിവക്കാണ് ഈ അവാർഡുകൾ ലഭിച്ചത്. അപെക്സ് സി.ഇ.ഒ ലൈഫ്ടൈം അച്ചീവ്‌മെന്റ് അവാർഡ് ഖത്തർ എയവെയ്‌സ് ഗ്രൂപ്പ് സി.ഇ.ഒ എച്ച്.ഇ അക്ബർ അൽ ബേക്കർ സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."