'നിയമ നിര്‍മാണമോ പാപ്രി ചാട്ട് നിര്‍മാണമോ'; ധൃതിപ്പെട്ട് ബില്ലുകള്‍ പാസാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെറിക് ഒബ്രിയാന്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ പരമാവധി ബില്ലുകള്‍ പാസാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയാന്‍. ഇതെന്താ പാപ്രിചാട്ട് ഉണ്ടാക്കുകയാണോ എന്ന് അദ്ദേഹം പരിഹസിച്ചു.
' ആദ്യത്തെ പത്തു ദിവസം കൊണ്ട് മോദിയും ഷായും 12 ബില്ലുകള്‍ പാസാക്കി. വെറും ഏഴു മിനുട്ടാണ് ഓരോ ബില്ലിലും അനുവദിച്ച സമയം. ഇത് നിയമം പാസാക്കലോ അതോ പാപ്രി ചാട്ട് നിര്‍മാണമോ' ഡെറിക് ഒബ്രിയാന്‍ ട്വീറ്റ് ചെയ്തു.
രണ്ടു സഭകളിലുമായി പാസാക്കിയ ബില്ലുകളുടെ ഗ്രാഫിക് ലിസ്റ്റിങ്ങും അദ്ദേഹം ട്വീറ്റില്‍ അറ്റാച്ച് ചെയ്തിട്ടുണ്ട്.
#MASTERSTROKE #Parliament
— Derek O'Brien | ডেরেক ও'ব্রায়েন (@derekobrienmp) August 2, 2021
In the first 10 days, Modi-Shah rushed through and passed 12 Bills at an average time of UNDER SEVEN MINUTES per Bill ?(See shocking chart?)
Passing legislation or making papri chaat! pic.twitter.com/9plJOr5YbP
ഇതില്‍ വികസന ബോര്‍ഡ് ബില്ലാണ് ഇതില്‍ ഏറ്റവും കുറഞ്ഞ സമയമെടുത്ത് പാസാക്കിയ ബില്‍. ഒരു മിനുട്ട്. എയര്‍പോര്‍ട്ട് ഇക്കണോമിക്‌സ് റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ബില്‍ ആണ് സമയമെടുത്ത് പാസാക്കിയത്. 14 മിനുട്ട്.
ഒബ്രിയാന്റെ ട്വീറ്റിനോട് കേന്ദ്രം പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."