തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജിയുടെ വാഹനത്തിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം; വീഡിയോ
അഗര്‍ത്തല: ത്രിപുര സന്ദര്‍ശനത്തിനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അഭിഷേക് ബാനര്‍ജിയുടെ വാഹനത്തിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം. അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ അഭിഷേക് ബാനര്‍ജിതന്നെ ട്വിറ്ററില്‍ പങ്കുവെച്ചു.
ബി.ജെ.പിയുടെ കൊടിയുമായി റോഡരികില്‍ നില്‍ക്കുന്നവര്‍ വടി കൊണ്ടും മറ്റും വണ്ടിയില്‍ അടിക്കുന്നത് വീഡിയോയിലുണ്ട്.
'ത്രിപുരയില്‍ ജനാധിപത്യം ബി.ജെ.പിയുടെ ഭരണത്തിന് കീഴിലാണ്. സംസ്ഥാനത്തെ പുതിയ ഉയരത്തിലെത്തിച്ച മുഖ്യമന്ത്രി ബിപ്ലബ് ദേബിന് അഭിനന്ദനങ്ങള്‍' എന്നായിരുന്നു വിഡിയോ പങ്കുവെച്ച് അഭിഷേക് ബാനര്‍ജിയുടെ ട്വീറ്റ് ചെയ്തു.
Democracy in Tripura under @BJP4India rule!
— Abhishek Banerjee (@abhishekaitc) August 2, 2021
Well done @BjpBiplab for taking the state to new heights. pic.twitter.com/3LoOE28CpW
ത്രിപുരയിലെ അക്രമം പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കുമെന്ന് തൃണമൂല്‍ രാജ്യസഭ എം.പി ഡെറിക് ഒബ്രിയാന്‍ പ്രതികരിച്ചു.
കഴിഞ്ഞദിവസം, അഭിഷേകിന്റെ ത്രിപുര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച പോസ്റ്ററുകള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നശിപ്പിച്ചതായി ആരോപണം ഉന്നയിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മരുമകന്‍ കൂടിയായ അഭിഷേകിന്റെ ത്രിപുര സന്ദര്‍ശനം. 2023ലാണ് ഇവിടെ നിയമസഭ തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."