ഖെര്‍സനില്‍ ഉക്രൈന്‍ സേന മുന്നേറുന്നു; ജനങ്ങളെ ഒഴിപ്പിച്ച് റഷ്യ
കീവ്: അധിനിവേശത്തിലൂടെ റഷ്യ പിടിച്ചെടുത്ത ഉക്രൈനിലെ ഖെര്‍സന്‍ മേഖലയുടെ നിയന്ത്രണം റഷ്യക്ക് നഷ്ടമാവുന്നു. സ്വരക്ഷാര്‍ത്ഥം ഇവിടെ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോവാന്‍ റഷ്യ നിര്‍ദേശിച്ചു. മേഖലയുടെ നിയന്ത്രണം റഷ്യക്ക് നഷ്ടമാവുന്നതിന്റെ കൃത്യമായ സൂചനയായി ഇത് കണക്കാക്കപ്പെടുന്നു.
ഹിതപരിശോധന നടത്തി റഷ്യ തങ്ങള്‍ക്കൊപ്പം ചേര്‍ത്ത നാല് ഉക്രൈന്‍ നഗരങ്ങളിലൊന്നാണ് ഖെര്‍സന്‍.
പ്രത്യാക്രമണം ശക്തമാക്കുന്നതിനാണ് ജനങ്ങളെ ഒഴിപ്പിക്കുന്നതെന്നാണ് റഷ്യയുടെ വിശദീകരണം. ഖെര്‍സനിലെ താമസക്കാര്‍ക്ക് ഒഴിഞ്ഞുപോവാന്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റഷ്യന്‍ ഉപപ്രധാനമന്ത്രി പറഞ്ഞു. പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്ന് തെക്കന്‍ ഖെര്‍സനില്‍ റഷ്യ നിയമിച്ച പ്രവിശ്യ ഗവര്‍ണര്‍ നേരത്തേ അഭ്യര്‍ത്ഥിച്ചിരുന്നു. ഇവിടുത്തെ അഞ്ച് ജനവാസ കേന്ദ്രങ്ങള്‍ തിരിച്ചുപിടിച്ചതായി ഉക്രൈന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."