ചുരത്തില്‍ നിന്നും ലോറി തലകീഴായി വൈദ്യുതി ലൈനിലേക്ക് മറിഞ്ഞു; ഒരു മരണം
കണ്ണൂര്‍; കണ്ണൂര്‍ കൊട്ടിയൂര്‍ പാല്‍ചുരത്തില്‍ നിയന്ത്രണംവിട്ട ലോറി തലകീഴായി വൈദ്യുതി ലൈനിലേക്ക് മറിഞ്ഞ് ഒരു മരണം. ലോറിയുടെ ഡ്രൈവറായ തമിഴ്നാട് സ്വദേശി ആണ് മരണപ്പെട്ടത്. ക്ലീനര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാല്‍ച്ചുരം ആശ്രമം ജങ്ഷന് സമീപം ഇന്ന് രാവിലെ ഏഴരയോടെയോടെയായിരുന്നു അപകടം. തമിഴ്നാട്ടില്‍ നിന്ന് ടവര്‍ സാമഗ്രികളുമായി വന്ന ലോറി ചുരത്തില്‍ വെച്ച് നിയന്ത്രണം വിട്ട് തലകീഴായി താഴേക്ക് മറിയുകയായിരുന്നു.
വൈദ്യുതി ലൈനിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. തലകീഴായി മറിഞ്ഞ ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന് മുന്നിലെ ടയറുകള്‍ വാഹനത്തില്‍നിന്ന് വേര്‍പ്പെട്ട നിലയിലാണ്.പേരാവൂര്‍, ഇരിട്ടി, മാനന്തവാടി എന്നിവിടങ്ങളിലെ അഗ്നിരക്ഷാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് ലോറിക്കടിയില്‍ കുടുങ്ങിയ ഡ്രൈവറെയും സഹായിയേയും പുറത്തെടുത്തത്. തലക്ക് സാരമായി പരിക്കേറ്റ ക്ലീനറെ പേരാവൂര്‍ താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് തന്നെ മരിച്ച ഡ്രൈവറുടെ മൃതദേഹം പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."