HOME
DETAILS

കാരുണ്യ മാതൃകകളെത്തേടി ഗവര്‍ണറുടെ വിളിയെത്തി

  
backup
August 02, 2021 | 7:48 PM

9565-2


തിരുവനന്തപുരം: മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകളില്ലാത്ത ആ മഹനീയ മാതൃക കാണിച്ച എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാരെ തേടി എത്തിയത് ഗവര്‍ണറുടെ അഭിനന്ദന ഫോണ്‍കോളും ഒപ്പം രാജ് ഭവനില്‍ ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ ക്ഷണവും.
കൊവിഡ് ബാധിച്ച് മരിച്ച തമിഴ്‌നാട് സ്വദേശി ദേവരാജന്റെ അന്ത്യകര്‍മങ്ങള്‍ക്ക് നിലമ്പൂര്‍ സെന്റ് മാത്യൂസ് സി.എസ്.ഐ പള്ളിയില്‍ നേതൃത്വം നല്‍കിയ വിഖായ പ്രവര്‍ത്തകരെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരിട്ടുവിളിച്ച് അഭിനന്ദിച്ചത്. എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ മലപ്പുറം ജില്ലാ കോ ഓഡിനേറ്റര്‍ റഷീദ് ഫൈസിയെ വിളിച്ചാണ് ഗവര്‍ണര്‍ അഭിനന്ദനം അറിയിച്ചത്.

 


പ്രവര്‍ത്തകര്‍ ചെയ്ത സേവനം മാതൃകാപരമാണെന്നും ഇതില്‍ താന്‍ അതിയായി സന്തോഷിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.


വിഖായയുടേത് മാനവികതയുടെ സേവനമാണ്. മലപ്പുറത്ത് വരുമ്പോള്‍ എല്ലാവരെയും നേരിട്ട് കാണാന്‍ ആഗ്രഹമുണ്ട്. തന്റെ കൂടെ ഉച്ചഭക്ഷണമോ അത്താഴമോ കഴിക്കാന്‍ വിഖായ പ്രവര്‍ത്തകരെ ക്ഷണിക്കാനും ഗവര്‍ണര്‍ മറന്നില്ല. ആരോഗ്യ ദേവരാജന്റെ അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിഖായ ടീം അംഗങ്ങളുടെ വിവരങ്ങളും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന റശീദ് ഫൈസി കാളികാവ്, കബീര്‍ മാളിയേക്കല്‍, നാസര്‍ ബദരി നീലാഞ്ചേരി, നാസര്‍ പാലക്കല്‍വെട്ട, ഫസലുദ്ദിന്‍ തുവ്വൂര്‍, മൊയ്തുട്ടി കല്ലാമൂല, സിദ്ദീഖ് തരിപ്രമുണ്ട, സലാം ഫൈസി പുല്‍വെട്ട, നസ്‌റുദ്ദീന്‍ തരിപ്രമുണ്ട, ശബീബ് ഇരിങ്ങാട്ടിരി എന്നിവരെയാണ് ഗവര്‍ണര്‍ അഭിനന്ദിച്ചത്.


കഴിഞ്ഞ ദിവസമായിരുന്നു തമിഴ്‌നാട് വിരുദനഗര്‍ സ്വദേശി തമ്മനായകം വട്ടി ആരോഗ്യ ദേവരാജ് അപകടത്തില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മരണശേഷം കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്‌കാര ശുശ്രൂഷകള്‍ പ്രതിസന്ധിയിലായി.
ഇരുപതു വര്‍ഷത്തിലേറെയായി നിലമ്പൂരിനടുത്തുള്ള കാളികാവില്‍ ആണ് ദേവരാജന്റെ കുടുംബം താമസിക്കുന്നത്. മരണാനന്തര ചടങ്ങുകള്‍ എങ്ങനെ ചെയ്യുമെന്നറിയാതെ നിസ്സഹായരായി ഇരിക്കുന്ന കുടുംബത്തിന് സഹായവുമായി എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. നിലമ്പൂര്‍ സെന്റ് മാത്യൂസ് സി.എസ്.ഐ പള്ളിക്കകത്ത് വച്ച് ദേവരാജന് അന്ത്യകര്‍മങ്ങളൊരുക്കുകയും അന്ത്യകൂദാശക്ക് മാത്രം പള്ളി വികാരി നേതൃത്വം നല്‍കുകയും ചെയ്തു.


വിവധമതസ്ഥരുടേതടക്കം കൊവിഡ് ബാധിച്ച് മരിച്ച ആയിരത്തിലധികം പേരുടെ മൃതദേഹങ്ങള്‍ വിഖായയുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചിട്ടുണ്ട്.


കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിഖായയുടെ പ്രത്യേക പരിശീലനം ലഭിച്ച വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്.
മലപ്പുറം ജില്ലയില്‍ കൊവിഡ് കാലത്ത് 405 മൃതദേഹങ്ങള്‍ വിഖായ പ്രവര്‍ത്തകര്‍ ഇതിനോടകം സംസ്‌കരിച്ചിട്ടുണ്ട്.


വിവിധ മതത്തിലുള്ളവര്‍ക്ക് അവരുടെ ആചാരപ്രകാരം തന്നെയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേര്‍ത്തുപിടിച്ച് കേരളം; മുണ്ടക്കൈ ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതി തള്ളും; 18 കോടി 75 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വകയിരുത്തും 

Kerala
  •  6 hours ago
No Image

എയർപോർട്ടിൽ പോകണ്ട, ചെക്ക്-ഇൻ ചെയ്യാൻ നഗരത്തിൽ പ്രത്യേക കേന്ദ്രങ്ങൾ; യാത്രക്കാർക്ക് വമ്പൻ സൗകര്യവുമായി ദുബൈ

uae
  •  6 hours ago
No Image

കന്നട മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കേരളം; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി 

Kerala
  •  6 hours ago
No Image

കാർ വാങ്ങാൻ പ്ലാനുണ്ടോ? ഫെബ്രുവരി 1 വരെ കാത്തിരിക്കൂ

auto-mobile
  •  7 hours ago
No Image

ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ സ്വദേശീയ ഭക്ഷണവും ഉല്‍പ്പന്നങ്ങളും ഉറപ്പാക്കണമെന്ന് എംപിമാര്‍

bahrain
  •  7 hours ago
No Image

ഷാർജയിൽ പട്ടാപ്പകൽ കാർ മോഷണം: വാഹനത്തിന് പിന്നാലെ പാഞ്ഞ് ഉടമ; ഒടുവിൽ കള്ളന് കിട്ടിയത് എട്ടിന്റെ പണി

uae
  •  7 hours ago
No Image

ബഹ്‌റൈനില്‍ ബാപ്‌കോ എനര്‍ജീസ് ഗോള്ഫ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

bahrain
  •  7 hours ago
No Image

ട്രാക്കിൽ തൊടാതെ പറക്കും ട്രെയിൻ; ഇത്തിഹാദ് റെയിലിന്റെ മാഗ്ലെവ് പരീക്ഷണം വിജയകരം

uae
  •  8 hours ago
No Image

ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധങ്ങള്‍ മെച്ചപ്പെടുത്തല്‍ ലക്ഷ്യമിട്ട് റഷ്യന്‍ സംഘം ഒമാനില്‍; റോയല്‍ ഓഫീസ് മന്ത്രി സ്വീകരിച്ചു

oman
  •  8 hours ago
No Image

സഭയിലെ ദൃശ്യങ്ങൾ നൽകില്ലെന്ന് ഷംസീർ; പരസ്യമായി വെല്ലുവിളിക്കുന്നത് ഉചിതമല്ലെന്ന് ഗവർണർ ; സ്പീക്കർക്കെതിരെ രാജ്ഭവൻ

Kerala
  •  8 hours ago