HOME
DETAILS

എല്‍ദോസിനെ കാണാനില്ല, കണ്ടെത്തി തരണം; പൊലീസില്‍ പരാതി നല്‍കി ഡിവൈഎഫ്‌ഐ

  
backup
October 14, 2022 | 3:09 PM

eldos-mla-kochi-missing-letter-police66

കൊച്ചി: പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയെ കാണ്‍മാനില്ലെന്നു ചൂണ്ടിക്കാട്ടി മിസ്സിങ് കേസ് നല്‍കി ഡി.വൈ.എഫ്.ഐ. പെരുമ്പാവൂര്‍ ബ്ലോക്ക് ഡി.വൈ.എഫ്.ഐ പ്രസിഡന്റ് പി.എ അഷ്‌കറാണ് പൊലിസില്‍ പരാതി നല്‍കിയത്.

എം.എല്‍.എ ഓഫിസ് അടച്ചിട്ടിരിക്കുകയാണ്. ഫോണും സ്വിച്ച് ഓഫാണ്. അതിനാല്‍ താനുള്‍പ്പെടെ മണ്ഡലത്തിലുള്ള പൊതുജനങ്ങള്‍ക്ക് എം.എല്‍.എയുമായി ബന്ധപ്പെട്ട് നടത്തേണ്ട ആവശ്യങ്ങള്‍ സാധിക്കുന്നില്ലെന്നും എം.എല്‍.എയെ കണ്ടെത്തി നല്‍കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.

സ്വാഭാവിക നടപടിയായി പൊലിസ് പരാതി സ്വീകരിച്ച് കൈപ്പറ്റ് രസീതും നല്‍കി.

'പൊതുജനങ്ങള്‍ ആശ്രയിക്കുന്ന എം.എല്‍.എ ഓഫിസ് അടച്ചിട്ട നിലയിലും എം.എല്‍.എയുടെ 9446300547 എന്ന നമ്പര്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണ്. മണ്ഡലത്തിലെ വോട്ടറും സ്ഥിരം താമസക്കാരന്‍ എന്ന നിലയില്‍ എനിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കള്‍ക്കും മണ്ഡലത്തിലെ മറ്റു പൊതുജനങ്ങള്‍ക്കും എം.എല്‍.എയുമായി ബന്ധപ്പെടേണ്ട ആവശ്യങ്ങള്‍ക്ക് അദ്ദേഹത്തെ കണ്ടെത്താന്‍ കഴിയാത്ത നിലയാണ്. ആയതിനാല്‍ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് പി.കുന്നപ്പിള്ളിയെ കണ്ടെത്തി നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു' പരാതിയില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്റെ റെക്കോർഡ് മെസ്സി തകർക്കട്ടെ; ആഗ്രഹം തുറന്നുപറഞ്ഞ് ജർമൻ ഇതിഹാസം

Football
  •  13 hours ago
No Image

മെറ്റ തീവ്രവാദ പട്ടികയിൽ; വാട്‌സ്ആപ്പിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി റഷ്യ; നടപടി ഈ വർഷം അവസാനത്തോടെ

International
  •  13 hours ago
No Image

ലോകകപ്പിലും ചരിത്രമെഴുതി വൈഭവ്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 14കാരൻ

Cricket
  •  13 hours ago
No Image

സൗദി സംഗീതത്തിന്റെ സ്വരം അല്‍ഉലയില്‍;  മാസ്റ്റര്‍ പീസ് പരിപാടി ജനുവരി 22-23 

Saudi-arabia
  •  13 hours ago
No Image

റിയാദില്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം; റിയല്‍ എസ്‌റ്റേറ്റ് അനുമതികള്‍ എളുപ്പമാക്കി

Saudi-arabia
  •  13 hours ago
No Image

ബഹ്‌റൈനിൽ രോഗിയുടെ അക്കൗണ്ടിൽ നിന്ന് 61 ലക്ഷം രൂപ തട്ടിയെടുത്തു; പ്രവാസി നഴ്‌സ് പിടിയിൽ

bahrain
  •  13 hours ago
No Image

കൊതുകുകൾ മനുഷ്യരെ തിരഞ്ഞുപിടിച്ച് കടിക്കുന്നത് എന്തുകൊണ്ട്? ആഗോളതലത്തിൽ പടരുന്ന പകർച്ചവ്യാധികൾക്ക് പിന്നിലെ ശാസ്ത്രീയ വശം കണ്ടെത്തി പുതിയ പഠനം

Health
  •  13 hours ago
No Image

പാലക്കാട് ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

Kerala
  •  13 hours ago
No Image

വടകരയിൽ റോഡിനരികിലെ പറമ്പിൽ കഞ്ചാവ് ചെടികൾ; വേരോടെ പിഴുതെടുത്ത് പോലിസ്

Kerala
  •  13 hours ago
No Image

ലോകകപ്പ് ടിക്കറ്റിനായി വന്‍ ആവേശം;ഫിഫയ്ക്ക് 500 ദശലക്ഷം അപേക്ഷകള്‍ 

oman
  •  14 hours ago