'മനഃസാക്ഷിയെ പിടിച്ച് കുലുക്കേണ്ട സംഭവം' അധ്യാപിക മുസ്‌ലിം വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ യു.പി സര്‍ക്കാറിനെതിരെ സുപ്രിം കോടതി
'മനഃസാക്ഷിയെ പിടിച്ച് കുലുക്കേണ്ട സംഭവം' അധ്യാപിക മുസ്‌ലിം വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ യു.പി സര്‍ക്കാറിനെതിരെ സുപ്രിം കോടതി
ന്യൂഡല്‍ഹി: അധ്യാപിക യു.പി സ്‌കൂള്‍ വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി സുപ്രിം കോടതി. ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരെ ലക്ഷമിട്ടാണ് ടീച്ചര്‍ ഈ നീച പ്രവൃത്തി ചെയ്തതെന്ന് നിരീക്ഷിച്ച കോടതി ഈ സംഭവത്തിന് സംസ്ഥാനമാണ് ഉത്തരവാദിയെന്നും ചൂണ്ടിക്കാട്ടി. സംഭവം സത്യമെങ്കില്‍ അത് മനഃസാക്ഷിയെ തന്നെ ഉലക്കേണ്ടതാണെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് അഭയ് എസ് ഓക, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഉത്തര്‍പ്രദേശ് പൊലിസ് ഇത് കൈകാര്യം ചെയ്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
'അധ്യാപിക ഒരു സമുദായത്തെയാണ് ലക്ഷ്യമിട്ടത്. നാം ഇതിലേക്ക് ആഴത്തിലേക്കിറങ്ങും. ഇതാണോ ടീച്ചര്‍ കുട്ടികളെ പഠിപ്പിക്കേണ്ട രീതി. ഇതാണോ വിദ്യാഭ്യാസത്തിന്റെ ഗുണം. ഈ സംഭവത്തിന്റെ ഉത്തരവാദിത്വം സംസ്ഥാനം ഏറ്റെടുക്കണം കോടതി പറഞ്ഞു. കുട്ടിക്ക് സ്‌കൂള്‍ വല്ല കൗണ്‍സിലറേയും ഏര്‍പാട് ചെയ്തിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അത് മനഃസാക്ഷിയെ പിടിച്ചു കുലുക്കേണ്ടതാണ്. അത്രയ്ക ഗൗരവകരമായ സംഭവമാണിത്- കോടതി ആവര്‍ത്തിച്ചു.
മതത്തിന്റെയോ ജാതിയുടെയോ പേരിലുള്ള വിവേചനമോ ശാരീരികമോ മാനസികമോ ആയ പീഡനമോ തടയുന്ന വിദ്യാഭ്യാസത്തിനുള്ള അവകാശം സംരക്ഷിക്കുന്നതിലുള്ള ഉത്തര്‍ പ്രദേശ് സര്‍ക്കാറിന്റെ പരാജയമാണിതെന്ന് കോടതി തുറന്നടിച്ചു. ഒരു പ്രത്യേക സമുദായത്തില്‍ പെട്ടയാളാണെന്ന കാരണത്താല്‍ ഒരു വിദ്യാര്‍ത്ഥിയെ ശിക്ഷിക്കാന്‍ ശ്രമിച്ചാല്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉണ്ടാകില്ല- കോടതി ചൂണ്ടിക്കാട്ടി.
വിദഗ്ധനായ ചൈല്‍ഡ് കൗണ്‍സിലറെ നിയമിക്കാനും ഇരയ്ക്ക് കൗണ്‍സിലിംഗ് നല്‍കാനും സംസ്ഥാന സര്‍ക്കാരിനോട് അദ്ദേഹം നിര്‍ദ്ദേശിച്ചു. അന്വേഷണം നിരീക്ഷിക്കാന്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെ നിയമിക്കാനും കോടതിയില്‍ നേരിട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവിട്ടു.
ആഗസ്റ്റ് 24നാണ് തൃപ്ത ത്യാഗിയെന്ന അധ്യാപക മുസ്‌ലിം വിദ്യാര്‍ഥിയെ ക്ലാസില്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി മറ്റു വിദ്യാര്‍ഥികളെക്കൊണ്ട് മുഖത്ത് അടിപ്പിച്ചത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ അധ്യാപികക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപികക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍ ഹോം വര്‍ക്ക് ചെയ്യാത്തതിനാലാണ് കുട്ടിയെ ശിക്ഷിച്ചതെന്നാണ് അധ്യാപികയുടെ ന്യായീകരണം. ഭിന്നശേഷിക്കാരിയായ തനിക്ക് കസേരയില്‍നിന്ന് എഴുന്നേല്‍ക്കാനാവില്ല. അതുകൊണ്ടാണ് മറ്റു കുട്ടികളെക്കൊണ്ട് തല്ലിച്ചത്. മുസ്‌ലിം വിദ്വേഷമുണ്ടെന്ന രീതിയില്‍ വീഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചതാണെന്നുമായിരുന്നു അധ്യാപികയുടെ വാദം. നാട്ടുകാര്‍ തന്നോടൊപ്പമാണെന്നും തന്റെ പ്രവൃത്തിയില്‍ തനിക്ക് ലജ്ജയില്ലെന്നും വരെ അവര്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."