പിരിശത്തിന്റെ നോട്ടുമാല, അമ്മമുത്തം; വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മേല്‍ ഒരിക്കല്‍ കൂടി സ്‌നേഹ മഴ പെയ്യിച്ച് മലപ്പുറം
പിരിശത്തിന്റെ നോട്ടുമാല, അമ്മമുത്തം; വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മേല്‍ ഒരിക്കല്‍ കൂടി സ്‌നേഹ മഴ പെയ്യിച്ച് മലപ്പുറം
മലപ്പുറം: നാനാഭാഗത്തു നിന്നും മേല്‍ക്കുമേല്‍ തൊടുത്തു വിടുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കു മേല്‍ ഒരിക്കല്‍ കൂടി സ്‌നേഹ മഴ പെയ്യിക്കുകയാണ് മലപ്പുറം. എന്നിട്ട് ആ മലനാട് പറയുന്നു നോക്കൂ ഇതാണ് ഞങ്ങളുടെ മലപ്പുറം. മതവും ജാതിയും വേലിക്കെട്ട് തീര്‍ക്കാത്ത പിരിശം കൈമാറുന്ന സ്‌നേഹാലിംഗനങ്ങളാല്‍ പൊതിയുന്ന മനോഹര നാട്.
മലപ്പുറം കോഡൂര്‍ വലിയാട്ടിലെ നബിദിന റാലിക്കിടെയാണ് സംഭവം. നബിദിന റാലി വരുന്നതിനായി മകളുടെ കൈപിടിച്ച് മഴനില്‍ക്കുന്ന ഒരമ്മ. റാലി അടുത്തെത്തിപ്പോള്‍ കയ്യിലെ കവറില്‍ നിന്ന് നോട്ടുമാലയെടുത്ത് റാലി നയിക്കുന്ന കുട്ടിയെ അണിയിക്കുന്നു അവര്‍. അതു കഴിഞ്ഞ് ആ കുട്ടിയെ ചേര്‍ത്തു നിര്‍ത്തി അവന്റെ കവിളില്‍ ഒരു മുത്തവും സമ്മാനിക്കുന്നു അവര്‍. പ്രദേശവാസിയായ ഷീന പക്ഷേ ഒരു വൈറല്‍ നിമിഷത്തിന് വേണ്ടി ചെയ്തതായിരുന്നില്ല അത്. ഇതെല്ലാം ഇവിടെ പതിവാണെന്ന് ഒട്ടും അതിശയമില്ലാതെ അവര്‍ പറയുന്നു. ഞങ്ങള്‍ അങ്ങിനെയാണ് കഴിയുന്നത്. അപ്പോള്‍ കയ്യില്‍ പൈസയുണ്ടായി. അതവന് സമ്മാനിച്ചു. ഇതില്‍ ഇത്രയേറെ പറയാന്‍ ഒന്നുമില്ല-അവര്‍ പറയുന്നു.
നിരവധിയാളുകളാണ് വിഡിയോ കണ്ടത്. ഏവരുടയും മനസ് നിറയ്ക്കുന്ന സംഭവം എന്നും ദ റിയല്‍ കേരള സ്റ്റോറിയെന്നുമൊക്കെയാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."