ആരോഗ്യ മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചു; സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാരുടെ സമരം മാറ്റിവച്ചു
തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനിരിക്കുന്ന ഡോക്ടര്‍മാരുടെ സരമം മാറ്റിവച്ചു. ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനിശ്ചിതകാല സമരം മാറ്റിവച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിക്ക് പിജി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് സംഘടനയെ അറിയിച്ചു. കൊവിഡ് സാഹചര്യത്തില്‍ കൊവിഡ് ഇതര രോഗികളുടെ ചികിത്സയും, പരിചരണവും കൂടാതെ എം.ബി.ബി.എസ്, പി.ജി വിദ്യാര്‍ഥികളുടെ പഠനവും കാര്യമായ രീതിയില്‍ ബാധിക്കപ്പെട്ടിട്ടുണ്ടെന്നും. ഇക്കാര്യങ്ങള്‍ മുന്‍പ് പലതവണ ഉന്നയിച്ചിട്ടുള്ളതാണെങ്കിലും ഒരു തീരുമാനത്തിലെത്താന്‍ ഇതുവരെ വരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പി.ജി ഡോക്ടര്‍മാരുടെ സംഘടന കെ.എം.പി.ജി.എ കുറ്റപ്പെടുത്തി.
മെഡിക്കല്‍ കോളജുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന കൊവിഡ് ഇതര രോഗികളുടെ ചികിത്സ മുടങ്ങരുത് എന്ന ആവശ്യം പിജി വിദ്യാര്‍ഥികള്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഓരോ കൊവിഡ് തരംഗത്തിലും തങ്ങളുടെ അധ്യയനം പൂര്‍ണമായി നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. തങ്ങളുടെ മറ്റ് ആവശ്യങ്ങളിലും ഇതുവരെ ഒരു തീരുമാനങ്ങളും ആയിട്ടില്ല. എന്നാല്‍ ഈ ചര്‍ച്ച നടക്കാതെ പോവുകയോ ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വീണ്ടും അവഗണന മാത്രമാണ് ലഭിക്കുന്നതെങ്കിലോ, വിദ്യാര്‍ഥികള്‍ സമരപരിപാടികളുമായി മുന്നോട്ടു പോവുക തന്നെ ചെയ്യുമെന്ന് പിജി ഡോക്ടര്‍മാരുടെ സംഘടന മുന്നറിയിപ്പ് നല്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."