HOME
DETAILS

സഹകരണ ബാങ്കില്‍ ജോലി നേടാം; കേരളത്തിലുടനീളം നിയമനം; ഇന്നുതന്നെ അപേക്ഷിക്കൂ

  
backup
October 01 2023 | 07:10 AM

job-vacancies-in-kerala-co-operative-banks

സഹകരണ ബാങ്കില്‍ ജോലി നേടാം; കേരളത്തിലുടനീളം നിയമനം; ഇന്നുതന്നെ അപേക്ഷിക്കൂ

സംസ്ഥാനത്തെ വിവിധ സഹകരണ സംഘം ബാങ്കുകളില്‍ ജോലി നേടാന്‍ അവസരം. വിവിധ തസ്തികകളിലായി 199 ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനായി സഹകരണ സര്‍വ്വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 7ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ബോര്‍ഡ് നടത്തുന്ന ഒ.എം.ആര്‍ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷ ബോര്‍ഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെയും അടിസ്ഥാനത്തില്‍ നേരിട്ടാണ് നിയമനം. വിശദവിജ്ഞാപനത്തിനും അപേക്ഷയുടെ മാതൃകയും ലഭിക്കാനായി www.keralacseb.kerala.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക.

ഒഴിവുകള്‍
ജൂനിയര്‍ ക്ലര്‍ക്ക്/ കാഷ്യര്‍ തസ്തികയില്‍ 192 ഒഴിവുകളും, അസിസ്റ്റന്റ് സെക്രട്ടറി തസ്തികയില്‍ 7 ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അസിസ്റ്റന്റ് സെക്രട്ടറി (കാറ്റഗറി നമ്പര്‍- 9/2023)

അസിസ്റ്റന്റ് സെക്രട്ടറി തസ്തികയിലേക്ക് 7 ഒഴിവുകളാണുള്ളത്.

യോഗ്യത:

  • 50% മാര്‍ക്കോടെ ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി
  • അല്ലെങ്കില്‍ എച്ച്ഡിസി & ബിഎം അല്ലെങ്കില്‍ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ കോഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്ഡിസി അല്ലെങ്കില്‍ എച്ച്ഡിസിഎം).
  • അല്ലെങ്കില്‍ സബോര്‍ഡിനേറ്റ് (ജൂനിയര്‍) പഴ്‌സനേല്‍ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷന്‍) ജയം.
  • അല്ലെങ്കില്‍ 50% മാര്‍ക്കോടെ സഹകരണം ഐച്ഛികമായി ബികോം
  • അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്നു ബിഎസ്‌സി/എംഎസ്‌സി (സഹകരണം & ബാങ്കിങ്).

ജൂനിയര്‍ ക്ലാര്‍ക്ക്/ കാഷ്യര്‍ (കാറ്റഗറി നമ്പര്‍: 10/ 2023)

ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് 192 ഒഴിവുകളാണുള്ളത്.

യോഗ്യത

  • എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്ല്യ യോഗ്യത.
    *സബോര്‍ഡിനേറ്റ് പഴ്‌സനല്‍ കോഴ്‌സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷന്‍) പൂര്‍ത്തിയാക്കണം.
  • അല്ലെങ്കില്‍ സഹകരണം ഐച്ഛിക വിഷയമായ ബി.കോം പൂര്‍ത്തിയാക്കിയിരിക്കണം.
  • അല്ലെങ്കില്‍ ഏതെങ്കിലും ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കില്‍ എച്ച്ഡിസി ആന്‍ഡ് ബിഎം അല്ലെങ്കില്‍ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ കോഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്ഡിസി അല്ലെങ്കില്‍ എച്ച്ഡിസിഎം)
  • അല്ലെങ്കില്‍ സബോര്‍ഡിനേറ്റ് പഴ്‌സനേല്‍ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷന്‍) ജയം. അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബിഎസ്‌സി (സഹകരണം ആന്‍ഡ് ബാങ്കിങ്) ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം.
  • കാസര്‍കോട് ജില്ലക്കാര്‍ക്കു സ്വന്തം ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിനു കര്‍ണാടക സംസ്ഥാന സഹകരണ ഫെഡറേഷന്‍ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്‌സ് (ജിഡിസി), കേരള സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന ജെഡിസിക്കു തത്തുല്യ യോഗ്യതയാണ്.

രണ്ട് തസ്തികകളിലേക്കും വെവ്വേറെ അപേക്ഷ സമര്‍പ്പിക്കണം.

പ്രായ പരിധി
1/1/2023 ന് മുമ്പ് 18 വയസ് പൂര്‍ത്തിയായിരിക്കണം. കൂടിയ പ്രായ പരിധി 40 വയസ്.
പട്ടിക വിഭാഗത്തിന് 5 വര്‍ഷം വയസിളവുണ്ട്.
മറ്റ് പിന്നാക്ക വിഭാഗക്കാര്‍, വിമുക്ത ഭടന്‍മാര്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്ക് 3 വര്‍ഷമാണ് വയസിളവ്.
ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷം.
വിധവകള്‍ക്ക് 5 വര്‍ഷം എന്നിങ്ങനെയാണ് വയസിളവ്.

അപേക്ഷ ഫീസ്
ഒരു ബാങ്കിലേക്ക് (സംഘം) അപേക്ഷ സമര്‍പ്പിക്കുന്നതിന് 150 രൂപയാണ് ഫീസ്.
പട്ടിക വിഭാഗത്തിന് 50 രൂപ. ഒന്നിലേറെ ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഒരോ ബാങ്കിനും 50 രൂപ അധികം അടയ്ക്കണം.

ഒന്നില്‍ക്കൂടുതല്‍ സംഘം/ബാങ്കിലേക്ക് അപേക്ഷിക്കാന്‍ ഒരു അപേക്ഷാഫോമും ഒരു ചെലാന്‍/ഡിമാന്‍ഡ് ഡ്രാഫ്റ്റും മതി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളില്‍നിന്നു സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് സെക്രട്ടറിയുടെ പേരില്‍ തിരുവനന്തപുരത്തു (ക്രോസ് ചെയ്ത് CTS പ്രകാരം) മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയി ഫീസ് അടയ്ക്കാം. ഫെഡറല്‍ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) എന്നിവയുടെ ചെലാന്‍ മുഖേന നേരിട്ടും അടയ്ക്കാം

അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം
സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്, ജവാഹര്‍ സഹകരണ ഭവന്‍, ഡിപിഐ ജങ്ഷന്‍, തൈക്കാട് പിഒ, ജഗതി, തിരുവനന്തപുരം–695 014.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  7 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  7 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  7 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  7 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  7 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  7 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  7 days ago
No Image

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

Kerala
  •  7 days ago
No Image

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

International
  •  7 days ago
No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  7 days ago