HOME
DETAILS

ന്യൂനമര്‍ദ്ദങ്ങള്‍ കരതൊട്ടു; ശക്തമായ മഴ ഇന്നുകൂടി; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  
backup
October 02 2023 | 01:10 AM

todays-weather-update-in-kerala-02nd-october

ന്യൂനമര്‍ദ്ദങ്ങള്‍ കരതൊട്ടു; ശക്തമായ മഴ ഇന്നുകൂടി; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുകൂടി ശക്തമായ മഴതുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. പ്രധാനമായും തെക്കന്‍ കേരളത്തില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴക്കാണ് സാധ്യതയുള്ളതെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകള്‍ക്കാണ് ജാഗ്രത നിര്‍ദേശം. മലയോര, തീരദേശ മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. തലസ്ഥാനത്തും, കോട്ടയമടക്കമുള്ള തെക്കന്‍ ജില്ലകളിലുമായിരുന്നു ശക്തമായ മഴ പെയ്തത്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം കരതൊട്ടതിന് പിന്നാലെയായിരുന്നു സംസ്ഥാനത്ത് മഴ കനത്തത്.

അതേസമയം മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങൡ കേരളത്തിലുടനീളം കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവന്തപുരം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി വീടുകള്‍ തകര്‍ന്നു. കോടികളുടെ കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിതുരയില്‍ സ്‌കൂട്ടറില്‍ പാലത്തിലൂടെ സഞ്ചരിക്കുന്നതിനിടെനിയന്ത്രണം വിട്ട് ആറ്റില്‍ വീണു കാണാതായ ആള്‍ക്കായി രാത്രിയിലും തിരച്ചില്‍ തുടരുകയാണ്. കോഴിക്കോട് , മലപ്പുറം ജില്ലകളില്‍ കഴിഞ്ഞ മൂന്ന് ദിവസവും രാത്രി മലയോര മേഖലയില്‍ പെയ്ത കനത്തമഴയില്‍ മണ്ണിടിഞ്ഞും മരം കടപുഴകി വീണും നാശനഷ്ടങ്ങളുണ്ടായി.

ന്യൂനമര്‍ദ്ദങ്ങള്‍ കരകയറി
അറബിക്കടലിലെ തീവ്രന്യൂനമര്‍ദത്തിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിലെയും ന്യൂനമര്‍ദം കരകയറി. ഇരു ന്യൂനമര്‍ദങ്ങളും ദുര്‍ബലമാകാനും തുടങ്ങിയിട്ടുണ്ട്. ഇതേതുടര്‍ന്ന് വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ശക്തമായ മഴ തുടരുമെങ്കിലും ഇടവേളകള്‍ ലഭിക്കും. ഒറ്റപ്പെട്ടയിടങ്ങളിലേക്ക് വരും ദിവസങ്ങളില്‍ മഴ ചുരുങ്ങിയേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago