ഹിമാചലില്‍ കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി • നവംബര്‍ 12ന് നടക്കുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 17സ്ഥാനാര്‍ത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. മുന്‍ മന്ത്രി ടാക്കൂര്‍ സിങ് ഭര്‍മൗര്‍ സീറ്റിലും ഹരീഷ് ജനാര്ദ്ദ ഷിംലയിലും ജനവിധി തേടും.
ടാക്കൂര്‍ സിങ് കഴിഞ്ഞ തവണ ഈ സീറ്റില്‍ പരാജയപ്പെട്ടിരുന്നു. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതാവ് സുര്‍ജിത്ത് ബര്മൗരി ഈ സീറ്റിനായി രംഗത്തെത്തിയിരുന്നു.
നേരത്തേ 46 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ഇതോടെ 63 മല്‍സരാര്‍ത്ഥികളായി. ആകെ 68 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഒക്ടോബര്‍ 25നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നവംബര്‍ 12നാണ് തെരഞ്ഞെടുപ്പ്.
ബി.ജെ.പി നേരത്തേ 62 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ മണ്ഡലമായ സേരെജില് തന്നെ മല്‍സരിക്കും. നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ എന്നിവര്‍ പങ്കെടുത്ത സെന്‍ട്രല്‍ ഇലക്ഷന് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."