കൈയേറ്റം ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നഗരസഭയുടെ നിര്‍ദേശം
മാലിന്യങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ സഹായത്തോടെ പുതിയ പദ്ധതി
തൊടുപുഴ: തൊടുപുഴ നഗരത്തില്‍ നടപ്പാതകള്‍ കൈയേറിയുള്ള കച്ചവടവും അനധികൃത നിര്‍മ്മാണങ്ങളും ഒഴിപ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നഗരസഭാകൗണ്‍സില്‍ യോഗം നിര്‍ദേശം നല്‍കി. മാര്‍ക്കറ്റ് റോഡിലടക്കം കാല്‍നട പോലും അസാധ്യമായ സാഹചര്യത്തിലാണ് കൗണ്‍സിലര്‍മാര്‍ ഈ വിഷയം കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.
കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനമെടുക്കുകയും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്താല്‍ നടപടി സ്വീകരിക്കാമെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. എന്നാല്‍, നേരത്തെ സര്‍വകക്ഷിയോഗത്തില്‍ തന്നെ ഇക്കാര്യം തീരുമാനിച്ചിട്ടുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ നിലവിലുള്ള നിയമം പാലിച്ച് നടപടിയെടുത്താല്‍ ആരും തടയാന്‍ രംഗത്ത് വരില്ലെന്നും യോഗം ഉറപ്പു നല്‍കി.
നഗരസഭയില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യുന്നതിന് സര്‍ക്കാരിന്റെ സഹായത്തോടെ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു.
ടൗണിലും പരിസര പ്രദേശങ്ങളിലും ഖരമാലിന്യ സംസ്‌കരണത്തിന് തയ്യാറാക്കിയ പദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും സ്ഥിരമായി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. മൂപ്പില്‍ക്കടവ് പാലം, കാഞ്ഞിരമറ്റം ബൈപ്പാസ് എന്നീ തിരക്കേറിയ റോഡുകള്‍ സംയോജിക്കുന്നിടത്ത് അപകടസാധ്യത ഒഴിവാക്കി പുതിയ ബസ് വെയിറ്റിങ് ഷെഡ് നിര്‍മ്മിക്കുന്നതിന് എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് പണം ആവശ്യപ്പെടാനും കൗണ്‍സില്‍യോഗം തീരുമാനിച്ചു.
എവര്‍ഷൈന്‍ ഭാഗത്ത് ഇപ്പോള്‍ തിരക്കുള്ള പ്രധാന റോഡിനോട് ചേര്‍ന്നാണ് പഴയ വെയിറ്റിങ് ഷെഡുള്ളത്. ഇതിന് പുറകിലായി പിഡബ്ല്യുഡി ബസ് ബേയുണ്ട്. ഈ ബസ് ബേയിലേക്ക് മാറ്റി പുതിയ വെയിറ്റിങ് ഷെഡ് പണിതാല്‍ ഈ ഭാഗത്തെ അപകടവും തിരക്കും കുറയ്ക്കാന്‍ കഴിയുമെന്നും കൗണ്‍സില്‍ യോഗം വിലയിരുത്തി.
വിവിധ വാര്‍ഡുകളിലെ റോഡുകള്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ വ്യക്തമാക്കി.
ചര്‍ച്ചയില്‍ പങ്കെടുത്ത് വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായര്‍, കൗണ്‍സിലര്‍മാരായ പ്രൊഫ. ജെസ്സി ആന്റണി, അഡ്വ. സി കെ ജാഫര്‍, രാജീവ് പുഷ്പാംഗദന്‍, ആര്‍ ഹരി, ഗോപകുമാര്‍, എം കെ ഷാഹുല്‍ ഹമീദ്, ബീന ബഷീര്‍, ജെസ്സി ജോണി, കെ കെ ഷിംനാസ്, ബിന്‍സി അലി, റഷീദ് കെ കെ ആര്‍, ബിന്ദു പത്മകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."