ഓണം-ബക്രീദ് വിപണി ഉപഭോക്തൃ സൗഹൃദമാക്കും: ജില്ലാ കലക്ടര്‍
കോട്ടയം: ആവശ്യത്തന് ഭക്ഷ്യസാധനങ്ങളും ന്യായവിലയും ഉറപ്പു വരുത്തി ഓണം-ബക്രീദ് വിപണി ഉപഭോക്തൃ സൗഹൃദമാക്കുന്നതിനുളള നടപടി സ്വീകരിച്ചതായി കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ജില്ലാ കലക്ടര്‍ സി.എ ലത അറിയിച്ചു. ജില്ലയ്ക്ക് ആവശ്യമുളള അത്രയും റേഷന്‍ സാധനങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കുത്തരിയുടെയും പച്ചരിയുടെയും ലഭ്യത ഉറപ്പു വരുത്തും.
വില വിവരം പ്രദര്‍ശിപ്പിക്കാത്ത എല്ലാത്തരം കച്ചവട സ്ഥാപനങ്ങളെയും സംബന്ധിച്ച വിവരം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. വിവിധ ബ്രാന്‍ഡുകളില്‍ വിറ്റഴിക്കുന്ന ഭക്ഷ്യഎണ്ണകളെക്കുറിച്ചുളള വിവരം ശേഖരിക്കും. പൂഴ്ത്തിവയ്പ്, അമിത വില ഈടാക്കല്‍ എന്നിവ തടയുന്നതിന് താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ സ്പെഷ്യല്‍ സ്ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. സാനിട്ടറി ഉല്പന്നങ്ങള്ക്ക് അമിത വില ഈടാക്കുന്നത് സംബന്ധിച്ച് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തിരുവാര്‍പ്പ് വഴി സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ നഗരത്തില്‍ കയറാതെ ഓട്ടം അവസാനിപ്പിക്കുന്നതായും തിരുനക്കര ബസ് സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാക്കുന്ന വിധത്തില്‍ കച്ചവടക്കാര്‍ സ്ഥലം കൈയ്യേറ്റം നടത്തുന്നത് സംബന്ധിച്ചുളള പരാതികളും കൗണ്‍സില്‍ ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."