HOME
DETAILS

വീരാ, വിരാടാ...

  
backup
October 24 2022 | 04:10 AM

%e0%b4%b5%e0%b5%80%e0%b4%b0%e0%b4%be-%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%be%e0%b4%9f%e0%b4%be

മെൽബൺ • രോമാഞ്ചം, അവിശ്വസനീയം... ലോകകപ്പിൽ പാകിസ്താനെതിരായ ആദ്യ മത്സരത്തിൽ കോഹ്‌ലിയുടെ അവിസ്മരണീയ പ്രകടനത്തിൽ ശ്വാസമടക്കിപ്പിടിച്ച ലോക ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഇന്നലെ ഉടലെടുത്ത ചില ആശ്ചര്യവാക്കുകളാണിത്. ഇത്രയ്ക്കുണ്ടോ എന്ന് ചോദിക്കുന്നവരോട് ഒരേ ഒരു മറുപടി മാത്രം, കളി ഒന്നു കണ്ടുനോക്കൂ. ഒരു ഘട്ടത്തിൽ ആറോവറിൽ നാലിന് 31 എന്ന നിലയിലേക്ക് തകർന്നടിഞ്ഞ നീലപ്പടയെ കൈപിടിച്ചുയർത്തിയ കോഹ്‌ലി ഒടുവിൽ മടങ്ങിയത് അപരാജിതനായി ഇന്ത്യയെ ജയിപ്പിച്ച ആത്മാഭിമാനത്തോടെ. അവസാന പന്ത് വരെ സൂപ്പർ ക്ലൈമാക്‌സിലേക്ക് നീങ്ങിയ മത്സരത്തിൽ ഇന്ത്യക്ക് നാലു വിക്കറ്റിന്റെ തകർപ്പൻ ജയം.
ആദ്യം ബാറ്റുചെയ്ത പാകിസ്താൻ എട്ടു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തപ്പോൾ ഇന്ത്യ 20 ഓവറിൽ ആറിന് 160 റൺസെടുത്തു. നാലാം വിക്കറ്റിൽ കോഹ്‌ലിയും (53 പന്തിൽ പുറത്താവാതെ 82), ഹർദിക് പാണ്ഡ്യയും (37 പന്തിൽ 40) ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യൻ ഇന്നിങ്‌സിലെ ഹൈലൈറ്റ്. ഇരുവരും ടീമിനെ തോളിലേറ്റിയപ്പോൾ ഈ വിക്കറ്റിൽ പിറന്നത് 78 പന്തിൽ 113 റൺസ്. അവസാന മൂന്നോവറിൽ ജയിക്കാൻ 48 വേണമെന്നിരിക്കെ, കോഹ്‌ലിയുടെ നേതൃത്വത്തിൽ ബൗളർമാരെ തലങ്ങും വിലങ്ങും ബൗണ്ടറി പായിച്ച് അപ്രാപ്യമെന്ന് തോന്നിച്ച 48 റൺസുമായി ഇന്ത്യയെ ജയത്തിലെത്തിച്ചു.
അർധ സെഞ്ചുറി തികയ്ക്കാൻ 43 പന്ത് നേരിടേണ്ടി വന്ന കോഹ്‌ലി പിന്നീടുള്ള 32 റൺസ് കൂട്ടിച്ചേർത്തത് വെറും 10 പന്തിൽ നിന്ന്. രണ്ടാമനായി ഇറങ്ങി അവസാന പന്ത് വരെ പോരാടി ഇന്ത്യയെ വിജയത്തിലെത്തിച്ച കോഹ്‌ലി തന്നെയാണ് കളിയിലെ താരവും. നാല് കണ്ണഞ്ചിപ്പിക്കും സിക്‌സും ആറ് ഫോറും ഉൾപ്പെടുന്നതാണ് കോഹ്‌ലിയുടെ ഇന്നിങ്‌സ്. ഇന്ത്യൻ നിരയിൽ മറ്റാർക്കും തിളങ്ങാനായില്ല. പാക് നിരയിൽ ഷാൻ മസൂദ് (42 പന്തിൽ പുറത്താവാതെ 52), ഇഫ്തിഖാർ അഹമ്മദ് (34 പന്തിൽ 51) എന്നിവർ അർധ സെഞ്ചുറിയുമായി തിളങ്ങി. വ്യാഴാഴ്ച നെതർലാൻഡ്‌സുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
പാളിയ തുടക്കം
നേരത്തേ പാകിസ്താൻ നീട്ടിയ 159 റൺസ് മറികടക്കാനെത്തിയ ഇന്ത്യക്ക് തുടക്കം തന്നെ പിഴച്ചു. രണ്ടാം ഓവറിൽ സന്നാഹ മത്സരത്തിൽ തിളങ്ങിയ കെ.എൽ രാഹുൽ(4) പുറത്ത്. ഓരോവർ അപ്പുറം ക്യാപ്റ്റൻ രോഹിത്തിനും (4) പാഡഴിക്കേണ്ടി വന്നു. ഇന്ത്യയുടെ രണ്ട് വിക്കറ്റും വീണത് 10 റൺസെടുക്കുന്നതിനിടെ. അപ്പോഴും തട്ടിമുട്ടി ക്രീസിൽ ഉറച്ചുനിൽക്കുകയാണ് നമ്മുടെ കഥാനായകൻ.
പിന്നാലെയെത്തിയ സ്റ്റാർ ഐക്കൺ സൂര്യകുമാർ യാദവ് ബൗണ്ടറി കടത്തി തുടങ്ങിയെങ്കിലും ആളിക്കത്തും മുമ്പേ 15 റൺസുമായി അണഞ്ഞു. ഇത്തവണ ബാറ്റിങ് പ്രൊമോഷൻ ലഭിച്ച അക്‌സർ പട്ടേലിനെ പക്ഷേ നിർഭാഗ്യം പിടികൂടി. രണ്ട് റൺസുമായി നിൽക്കേ അനാവശ്യ റൺസിനായി ശ്രമിച്ച താരം റണ്ണൗട്ടിലൂടെ പുറത്ത്.
തകർപ്പൻ കൂട്ട്
തുടർന്നായിരുന്നു ഇന്ത്യയുടെ സ്വപ്‌നസഞ്ചാരം. 31 റൺസിനിടെ നാല് വിക്കറ്റ് വീണ ഇന്ത്യയെ രക്ഷിക്കുകയെന്ന വലിയൊരു ദൗത്യം കോഹ്‌ലിയിലും പാണ്ഡ്യയിലും വന്നുചേർന്നു. സാധാരണ വന്നപാടെ വെടിക്കെട്ട് നടത്താറുള്ള പാണ്ഡ്യ ഇത്തവണ ശാന്തനായി ബാറ്റേന്തി. മറുഭാഗത്ത് തന്ത്രം മെനയാൻ കോഹ്‌ലിയും. റൺ റേറ്റ് കുറയാത്ത വിധം ഇരുവരും മോശം പന്ത് തിരഞ്ഞുപിടിച്ച് ബൗണ്ടറി പായിച്ചുകൊണ്ടിരുന്നു. 12ാം ഓവറെറിഞ്ഞ മുഹമ്മദ് നവാസിനെ മൂന്ന് തവണ സിക്‌സറടിച്ചാണ് ഇരുവരും ഗിയർ മാറ്റിപ്പിടിച്ചത്. ഈ പൂരം അവസാന ഓവറിൽ വീണ 16 റൺസ് വരെ എത്തിനിന്നു. പാകിസ്താനു വേണ്ടി ഹാരിസ് റഊഫ്, മുഹമ്മദ് നവാസ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
അർഷ്ദീപം തെളിഞ്ഞു
കഴിഞ്ഞ ലോകകപ്പിലെ തനിയാവർത്തനം പ്രതീക്ഷിച്ച് ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താന് അർഷ്ദീപ് സിങ് കനത്ത പ്രഹരം നൽകി. അന്നത്തെ ഹീറോകളായ മുഹമ്മദ് റിസ്‌വാനെയും(4) ബാബർ അസമിനെയും(0) വീഴ്ത്തി ഇന്ത്യക്ക് ആഘോഷം സമ്മാനിച്ചു. രണ്ടിന് 15 എന്ന നിലയിൽ നിന്ന് ഒത്തുചേർന്ന ഇഫ്തിഖാറും ഷാൻ മസൂദുമാണ് പാക് നിരയ്ക്ക് മേൽവിലാസം നൽകിയത്. ഇരുവരും ഒരുമിച്ച് മൂന്നാം വിക്കറ്റിൽ 50 പന്തിൽ 76 റൺസെടുത്തതോടെ ടീം സ്‌കോർ 90 കടന്നു. അവസാന ഓവറിൽ ഷഹീൻ ഷാ അഫ്രീദിയെ(എട്ടു പന്തിൽ 16) കൂട്ടുപിടിച്ച് മസൂദ് തകർത്തടിച്ചതോടെ പാക് പോരാട്ടം 158ലെത്തി. ഇന്ത്യക്കു വേണ്ടി ഹർദിക് പാണ്ഡ്യയും അർഷ്ദീപ് സിങ്ങും മൂന്നു വിക്കറ്റ് വീതവും ഭവനേശ്വർ, ഷമി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago
No Image

യുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന

uae
  •  2 months ago
No Image

ജി-ടെക് ഗ്ലോബൽ ക്യാമ്പസ് ഒമാനിൽ ഉൽഘാടനം ചെയ്തു

oman
  •  2 months ago
No Image

ഇന്ന് മലപ്പുറത്തും കണ്ണൂരും അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹരിയാനയില്‍ ഭരണം നിലനിര്‍ത്ത് ബിജെപി; തോല്‍വി അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്

Kerala
  •  2 months ago
No Image

ജമ്മുകശ്മീരില്‍ ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാകും;10 വര്‍ഷത്തിന് ശേഷം ജനങ്ങള്‍ അവരുടെ വിധി പ്രസ്താവിച്ചുവെന്ന് ഫാറുഖ് അബ്ദുല്ല

Kerala
  •  2 months ago
No Image

ഭൗതിക ശാസ്ത്ര നൊബേല്‍ അമേരിക്കന്‍ കനേഡിയന്‍ ശാസ്ത്രജ്ഞര്‍ക്ക്

Kerala
  •  2 months ago
No Image

തിരുവമ്പാടിയിലെ കെഎസ്ആര്‍ടിസി ബസ് അപകടം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നിരവധിപേര്‍ പരുക്കേറ്റ് ചികിത്സയില്‍

Kerala
  •  2 months ago
No Image

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago