നേമത്ത് നിരവധി ബി.ജെ.പി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു
നേമം: വെള്ളായണി പ്രദേശത്തെ ആര്‍എസ്എസ് - ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ മുപ്പത്തഞ്ചിലധികം പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പാര്‍ട്ടി വിട്ടു.
വിവിധ പാര്‍ടികള്‍ വിട്ടുവന്നവരെ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ചെങ്കൊടി നല്കി സ്വീകരിച്ചു.
ആര്‍എസ്എസ് സമ്പര്‍ക്ക പ്രമുഖ്, വെള്ളായണി ശാഖ മുഖ്യശിക്ഷക്, ഗഡ പ്രമുഖം, ബി.ജെ.പി ബൂത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ശിവദാസ്(പ്രവീണ്‍), 25 വര്‍ഷത്തെ ആര്‍എസ്എസ് ബന്ധമുള്ള ബിജെപി വെള്ളായണി മേഖലാ പ്രസിഡന്റ് മഹേഷ്, ആര്‍എസ്എസ് ശാഖ മുന്‍ മുഖ്യശിക്ഷകും ബിഎംഎസ് കല്ലിയൂര്‍ മേഖലാ വൈസ് പ്രസിഡന്റുമായ വിജയസിംഗ്, 35 വര്‍ഷത്തെ ആര്‍എസ്എസ് ബന്ധമുള്ള ബിഎംഎസ് കല്ലിയൂര്‍ പഞ്ചായത്ത് സെക്രട്ടറി രാജേഷ് (കണ്ണന്) എന്നിവരാണ് നേരിന്റെ പക്ഷത്തേക്ക് വന്നത്. മഹിളാ മോര്‍ച്ച കോവളം നിയോജകമണ്ഡലം സെക്രട്ടറി ജയകുമാരി, യുവമോര്‍ച്ച കോവളം മണ്ഡലം ജനറല്‍ സെക്രട്ടറി പ്രമോദ് എന്നിവരും സിപിഐ എമ്മിനായി പ്രവര്‍ത്തിക്കും.
വെള്ളായണി ശാഖ മുന്‍ ശിക്ഷക് എസ് അഭിലാഷ്, ബിജെപി മുന്‍ ബൂത്ത് പ്രസിഡന്റ് അനിക്കുട്ടന് ആശാരി, യുവമോര്‍ച്ച വെള്ളായണി മേഖലാ പ്രസിഡന്റ് വിഷ്ണു രാജേന്ദ്രന്, മുന്‍ ശിക്ഷക് എസ് എസ് അഖില്‍, മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അപ്പുക്കുട്ടന്‍നായര്‍, യൂത്ത് കോണ്‍ഗ്രസ് കോവളം നിയോജക മണ്ഡലം സെക്രട്ടറി എം മനോജ്, വെള്ളായണി വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിന്ദു, ആര്‍എസ്എസ്--ബിജെപി പ്രവര്‍ത്തകരായ ആകാശ്, അനീഷ്, അരുണ്‍, ചന്ദ്രന്, സുരേന്ദ്രന്, ബിന്ദു, ഷീജാ റാണി, ശ്രീജ, സരിത, സന്ധ്യ, കവിത, ധന്യ, രമ്യദാസ്, കാര്‍ത്തിക, സരിത, സുകുമാരന്‍, അഖിലാദാസ്, അനന്തകൃഷ്ണന്, രഞ്ജിത്ത് എന്നിവരും സിപിഐ എമ്മിനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
ഊക്കോട് എന്‍എസ്എസ് ഹാളില്‍ നടന്ന യോഗത്തില്‍ ലോക്കല്‍ കമ്മിറ്റി അംഗം വിജയകുമാര്‍ അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി ജി എല്‍ ഷിബുകുമാര്‍, ജില്ലാ കമ്മിറ്റി അംഗം എം എം ബഷീര്‍, നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രന്, ഏരിയ കമ്മിറ്റി അംഗം ജി വസുന്ധരന്‍, കല്ലിയൂര്‍ ലോക്കല്‍ സെക്രട്ടറി എസ് ആര് ശ്രീരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."