HOME
DETAILS

പ്ലസ് വണ്‍ പ്രവേശനം: മാനേജ്‌മെന്റ് തട്ടിപ്പിന് തിരിച്ചടി: 10 ശതമാനം കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം നടത്തണം

  
backup
August 13 2021 | 17:08 PM

plus-one-admission456453152

 

ടി മുംതാസ്

കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനത്തിന് എയ്ഡഡ് സ്‌കൂളുകള്‍ മാനേജ് മെന്റ്കളുടെ സീറ്റ് കൊള്ളയ്ക്ക് തിരിച്ചടി. എയ്ഡഡ് സ്‌കൂളുകള്‍ക്ക് അനുവദിക്കുന്ന 30 ശതമാനം സീറ്റില്‍ 10 ശതമാനം അതാത് സമുദായത്തിലെ കുട്ടികള്‍ക്ക് മെരിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. 20 ശതമാനം സീറ്റില്‍ മാനേജ്‌മെന്റുകള്‍ക്ക് പ്രവേശനം നല്‍കാം.

മുന്നോക്ക മാനേജ്‌മെന്റുകളുടെയും പിന്നാക്ക സമുദായ സംഘടകള്‍ നടത്തുന്ന ന്യൂനപക്ഷ പദവിയില്ലാത്ത സ്‌കൂള്‍ മാനേജ്‌മെന്റുകളുടെും സീറ്റ് വിതരണത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ് സ്‌കൂളുകള്‍ക്ക് 40 ശതമാനവും(20 മാനേജ്‌മെന്റും 20 കമ്മ്യൂണിറ്റി ക്വാട്ടയും) ന്യുനപക്ഷ പദവിയില്ലാത്ത എയ്ഡഡ് സ്‌കൂളുകള്‍ക്ക് 30 ശതമാനവും( 20 മാനേജ്‌മെന്റും 10 കമ്മ്യൂണിറ്റി ക്വാട്ടയും) സംവരണമാണ് അനുവദിക്കുന്നത്. എന്നാല്‍ ന്യൂനപക്ഷഇതര മാനേജ്‌മെന്റുകള്‍ 10 ശതമാനം കമ്മ്യൂണിറ്റി ക്വാട്ടയും മാനേജ്‌മെന്റ് ക്വാട്ടയാക്കി സീറ്റ് കച്ചവടം നടത്തുകയായിരുന്നു പതിവ്. കാലങ്ങളായുള്ള ഈ കൊള്ളയ്ക്കുനേരെ സര്‍ക്കാര്‍ കണ്ണയ്ക്കുകയായിരുന്നു. ഇതിനെതിരേ വ്യാപക പരാതി ഉയര്‍ന്നതോടെ ഹയര്‍സെക്കന്‍ഡറി ഡയരക്ടര്‍ വിഷയം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

തുടര്‍ന്നാണ് പൊതു വിദ്യാഭ്യാസ വകുപ് ഈ മാസം 12ന് പുതിയ ഇത്തരവ് ഇറക്കിയത്. എയ്ഡഡ് സ്‌കൂള്‍ എന്നത് മുന്നാക്ക സമുദായ എയ്ഡസ് സ്‌കൂള്‍ എന്ന് പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ലെന്നും ഉത്തരവിലുണ്ട്. നിലവിലുള്ള സംവരണം തുടരണം, അതോടൊപ്പം ഭരണഘടനാ ഭേദഗതിയിലൂടെ 10 ശതമാനം സംവരണത്തിന് അര്‍ഹതയുള്ള സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നല്‍കുന്നവരുടെ സംവരണം തുടരണമെന്നും ഉത്തരവിലുണ്ട്. 10 ശതമാനം മുന്നോക്ക സംവരണം നടപ്പാക്കുമ്പോള്‍ ജനറല്‍ വിഭാഗത്തിന് പ്രവേശനം ലഭിക്കേണ്ട സീറ്റുകള്‍ നഷ്ടമാവും. ഇത് പിന്നാക്ക സമുദായങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കുള്ള അവസരങ്ങല്‍ നഷ്ടപ്പെടുത്താനിടയാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  7 days ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  7 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  7 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  7 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  7 days ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  7 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  7 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  7 days ago
No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  7 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  7 days ago