HOME
DETAILS

ആന്തൂരിലെ ആത്മഹത്യ പി.കെ ശ്യാമളയ്‌ക്കെതിരേ പ്രതികരണം:  തളിപ്പറമ്പില്‍ സി.പി.എമ്മില്‍ കൂട്ടനടപടി

  
backup
August 15 2021 | 00:08 AM

8654156315-2
 
 
 
സ്വന്തം ലേഖകന്‍
തളിപ്പറമ്പ് (കണ്ണൂര്‍): മുന്‍ ആന്തൂര്‍ നഗരസഭാധ്യക്ഷയും സി.പി.എം ജില്ലാകമ്മിറ്റിയംഗവും മന്ത്രി എം.വി ഗോവിന്ദന്റെ ഭാര്യയുമായ പി.കെ ശ്യാമളയെ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച തളിപ്പറമ്പ് ഏരിയാകമ്മിറ്റി പരിധിയിലെ 17 സി.പി.എം നേതാക്കള്‍ക്കെതിരേ നടപടി. ഇതില്‍ രണ്ട് ഏരിയാകമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടും.
 വെള്ളിയാഴ്ച വൈകിട്ട് വിളിച്ചുചേര്‍ത്ത സി.പി.എം തളിപ്പറമ്പ് ഏരിയാകമ്മിറ്റി യോഗത്തില്‍ നടപടി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതൊക്കെ അടഞ്ഞ അധ്യായമാണെന്നായിരുന്നു ജില്ലാസെക്രട്ടറി എം.വി ജയരാജന്റെ പ്രതികരണം.സംസ്ഥാനകമ്മിറ്റി അംഗം എ.എന്‍ ഷംസീര്‍ എം.എല്‍.എ ചെയര്‍മാനും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.ഐ മധുസൂദനന്‍ എം.എല്‍.എ, എന്‍. ചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ഏരിയാകമ്മിറ്റി അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യാനും 15 പേരെ പരസ്യമായി ശാസിക്കാനും തീരുമാനിച്ചത്. ജില്ലാകമ്മിറ്റി നടപടി തളിപ്പറമ്പ് ഏരിയാകമ്മിറ്റിയും അംഗീകരിച്ചതോടെ വരും ദിവസങ്ങളില്‍ ലോക്കല്‍കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യും.
ഏരിയാകമ്മിറ്റിക്കു കീഴില്‍ ഈ ആഴ്ച നടക്കുന്ന എല്ലാ ബ്രാഞ്ച് യോഗങ്ങളിലും നടപടി വിശദീകരിക്കും. രണ്ട് ഏരിയാകമ്മിറ്റി അംഗങ്ങള്‍, ആന്തൂര്‍ നഗരസഭയിലെ കഴിഞ്ഞ ഭരണസമിതിയിലെ അംഗങ്ങള്‍, ലോക്കല്‍കമ്മിറ്റി അംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ കുറ്റ്യേരി, തളിപ്പറമ്പ്, ആന്തൂര്‍, മോറാഴ, ബക്കളം, കോടല്ലൂര്‍ ലോക്കല്‍ അതിര്‍ത്തിയില്‍പ്പെട്ട 17 പേര്‍ക്കെതിരേയാണ് നടപടി.
 
ബക്കളത്തെ പാര്‍ഥാസ് കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമയും പ്രവാസി വ്യവസായിയുമായിരുന്ന കണ്ണൂര്‍ കൊറ്റാളിയിലെ സാജന്‍ ആത്മഹത്യ ചെയ്തതുമായും വെള്ളിക്കീലിലെ ടൂറിസ്റ്റ് കേന്ദ്രം നടത്തിപ്പുകാരുടെ ചില പരാതികളുമായി ബന്ധപ്പെട്ടും സമൂഹമാധ്യമങ്ങളില്‍ സി.പി.എമ്മുമായി ബന്ധപ്പെട്ടവര്‍ തന്നെ പി.കെ ശ്യാമളക്കെതിരേ രംഗത്തെത്തിയതാണു നടപടിക്കു കാരണം. സി.പി.എം ഭരിക്കുന്ന ആന്തൂര്‍ നഗരസഭ കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണു സാജന്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു ആരോപണം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കയെ ഇരുട്ടിലാക്കി കുരങ്ങൻ

National
  •  18 days ago
No Image

പാലക്കാട് യുവതിയുടെ ആത്മഹത്യ: ആത്മഹത്യ പ്രേരണക്കുറ്റത്തിന് ഭർത്താവും പെൺസുഹൃത്തും അറസ്റ്റിൽ

Kerala
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-12-02-2025

PSC/UPSC
  •  18 days ago
No Image

ഗസ്സ വിഷയം; യുഎസ് നിലപാട് അങ്ങേയറ്റം ബുദ്ധിമുട്ടേറിയതെന്ന് യുഎഇ

uae
  •  18 days ago
No Image

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നിലപാടെടുക്കാൻ ഒരുങ്ങി ഇന്ത്യ

National
  •  18 days ago
No Image

സാങ്കേതിക മേഖലയിലെ പ്രതിഭകൾക്കും ഗവേഷകർക്കും പ്രീമിയം റസിഡൻസി അനുവദിച്ച് സഊദി

Saudi-arabia
  •  18 days ago
No Image

ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക റൂട്ടുകളിലേക്ക് പുതിയ ഇക്കോണമി സർവിസുകൾ ആരംഭിച്ച് ഒമാൻ എയർ

oman
  •  18 days ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി

Kerala
  •  18 days ago
No Image

വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാ​ഗ്രതാ നിർദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  18 days ago
No Image

കുട്ടികളോട് സ്കൂളിൽ പോകേണ്ടെന്ന് യൂട്യൂബറുടെ ആഹ്വാനം; യൂട്യൂബർക്കെതിരെ പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

Kerala
  •  18 days ago