റാസൽഖൈമ–ഒമാൻ ബസ് സർവീസിന് ഇന്ന് തുടക്കം; ബസ് ചാർജും സ്റ്റോപ്പുകളും അറിയാം
റാസൽഖൈമ: ദുബായിലെ വിവിധ നഗരങ്ങളിൽ നിന്നും ഒമാനിലേക്ക് കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കുന്നു. ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ മുസണ്ടത്തിലേക്കാണ് ഇന്ന് മുതൽ ബസ് സർവീസ് റാസൽഖെെമയിൽ നിന്നും ആരംഭിക്കുന്നത്. 50 ദിർഹമാണ് (1130 രൂപ) ടിക്കറ്റ് ചാർജ്.
വെള്ളി, ശനി, ഞായർ ദിവസങ്ങളിലായിരിക്കും സർവീസ് ഉണ്ടായിരിക്കുക. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് സർവീസ്. രണ്ടര മുതൽ 3 മണിക്കൂറാണ് യാത്രാസമയം. രണ്ട് രാജ്യങ്ങൾക്കുമിടയിൽ വിനോദ സഞ്ചാരം വർധിപ്പിക്കാൻ പുതിയ ബസ് സർവീസ് സഹായിക്കും എന്നാണ് അധികൃതർ വിശ്വസിക്കുന്നത്.
റാസൽഖൈമയിലെ അൽദൈത് സൗത്തിലെ പ്രധാന ബസ് സ്റ്റേഷനിൽ നിന്നാണ് ബസ് സർവീസ് ആരംഭിക്കുന്നത്. റാംസ്, ഷാം എന്നിവിടങ്ങളിൽ ബസിന് സ്റ്റോപ്പുണ്ടാകും. മുസണ്ടം ഗവർണറേറ്റിൽ ഹാർഫ്, ഖദ, ബുഖ, തിബാത്ത് എന്നിവിടങ്ങളിൽ ബസ് നിർത്തും.
യുഎഇക്കും ഒമാനുമിടയില്‍ ബസ് സർവീസ് തുടങ്ങുന്നതോടെ മലയാളികൾക്ക് വലിയ അനുഗ്രഹമായി മാറും. ഒമാനിലെ സലാല ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദർശിക്കാൻ ഇനി എളുപ്പമാകും. ഖസബ് വിലായത്തിലാണ് ബസ് സർവീസ് അവസാനിക്കുക.
content highlight: Ras Al Khaimah-Oman bus service started today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."