HOME
DETAILS

'സന്തോഷം, ആശ്വാസം' ബാറ്റണ്‍ ഖാര്‍ഗെയ്ക്ക് കൈമാറി സോണിയ

  
backup
October 26 2022 | 07:10 AM

national-sonia-gandhi-as-m-kharge-takes-over-2022

ന്യൂഡല്‍ഹി: ഇന്ന് തനിക്കേറെ ആശ്വാസം തോന്നുന്നുവെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി. കഴിഞ്ഞ് 23 വര്‍ഷമായി വഹിക്കുന്ന പാര്‍ട്ടി അധ്യക്ഷ ചുമതല മല്ലകാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് കൈമാറിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് അവരുടെ പ്രതികരണം.

'എന്റെ കടമ ഞാന്‍ എന്റെ കഴിവിന്റെ പരമാവധി നിറവേറ്റി. ഇന്ന് ഞാന്‍ വലിയൊരു ഉത്തരവാദിത്വത്തില്‍ നിന്ന് സ്വതന്ത്രയായിരിക്കുകയാണ്. വലിയ ഒരു ഭാരം എന്റെ ചുമലില്‍ നിന്ന് ഇറക്കി വെച്ചിരിക്കുന്നു. എനിക്ക് വല്ലാത്ത ആശ്വാസം അനുഭവപ്പെടുന്നുണ്ട്' ആവേശഭരിതരായ അണികളെ സാക്ഷി നിര്‍ത്തി അവര്‍ പറഞ്ഞു.

ഇത് വലിയൊരു ഉത്തരവാദിത്വമായിരുന്നു. ഈ ഉത്തരവാദിത്വം ഇനി ഖാര്‍ഗെയ്ക്കാണ്- അവര്‍ പറഞ്ഞു. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുക എന്നതാണ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'കോണ്‍ഗ്രസ് നിരവധി വെല്ലുവിളികളെയാണ് നേരിടുന്നത്. നമ്മള്‍ എങ്ങിനെയാണ് അതിനെ നേരിടേണ്ടത്. മുഴുവന്‍ ശക്തിയോടെ ഐക്യത്തോടെ നാം മുന്നോട്ടുവരണം. വിജയിക്കണം- അവര്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റത്. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സോണിയ ഗാന്ധിക്ക് പുറമെ, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി.സി.സി അധ്യക്ഷന്‍മാര്‍, മുതിര്‍ന്ന നേതാക്കന്മാര്‍ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു.

24 വര്‍ഷത്തിന് ശേഷം നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദലിത് വിഭാഗത്തില്‍ നിന്ന് അര നൂറ്റാണ്ടിന് ശേഷം അധ്യക്ഷനാകുന്ന നേതാവ് എന്ന പ്രത്യേകതയും ഖാര്‍ഗെയ്ക്കുണ്ട്.

ശശി തരൂര്‍ ആയിരുന്നു അധ്യക്ഷ സ്ഥാനത്തേക്ക് ഖാര്‍ഗെയുടെ എതിരാളി. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്ന് സോണിയാ ഗാന്ധി പറഞ്ഞിരുന്നെങ്കിലും ഗാന്ധി കുടുംബത്തിന്റെ ആശിര്‍വാദത്തോടെയാണ് ഖാര്‍ഗെ മത്സരിക്കുന്നതെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഗാന്ധി കുടംബത്തിന്റെ പ്രതിനിധിയായിട്ടാണ് ഖാര്‍ഗെ കോണ്‍ഗ്രസിനെ നയിക്കുകയെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇതെല്ലാം നിഷേധിച്ചു. പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യത്തിന്റെ തെളിവായിരുന്നു ഈ തെരഞ്ഞെടുപ്പെന്നും നേതൃത്വം വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ സംസ്‌കാരത്തിന് ചെലവാക്കിയത് 19.67 ലക്ഷം

Kerala
  •  2 months ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍മന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദ്ര ജെയിന് ജാമ്യം

National
  •  2 months ago
No Image

അര്‍ദ്ധ സെഞ്ച്വറിയുമായി രോഹിതും, വിരാടും, സര്‍ഫറാസും; ചിന്നസ്വാമിയില്‍ ഇന്ത്യ പൊരുതുന്നു

Cricket
  •  2 months ago
No Image

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ് 

International
  •  2 months ago
No Image

പത്തുദിവസ പര്യടനം; പ്രിയങ്ക ഗാന്ധി 23 ന് വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  2 months ago
No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago