ഹമാസ് നടത്തിയത് സമീപകാലത്തെ കനത്ത ആക്രമണം
ഹമാസ് നടത്തിയത് സമീപകാലത്തെ കനത്ത ആക്രമണം
ഗസ്സ: ഇന്നലെ രാവിലെ ഇസ്റാഈലിലെ അധിനിവേശ കേന്ദ്രങ്ങളിലേക്ക് ഹമാസ് നടത്തിയത് സമീപകാലത്തെ ഏറ്റവും കനത്ത ആക്രമണം. ക്വാഡ്കോപ്ടറില്നിന്ന് ടാങ്കിന് മുകളിലേക്ക് ബോംബുകള്‍ വര്‍ഷിക്കുന്നതിന്റെയും സൈനികനെ പിടികൂടുന്നതിന്റെയും ദൃശ്യങ്ങള്‍ ഹമാസ് തന്നെ പുറത്തുവിട്ടു. ഇസ്റാഈല്‍ തീരനഗരമായ അഷ്കലോണ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍നിന്ന് വന്പുകച്ചുരുളുകള് ഉയരുന്നതിന്റെ ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടു. വിമാനത്താവളങ്ങളും സൈനികകേന്ദ്രങ്ങളെയും ഉള്‍പ്പെടെ ലക്ഷ്യംവച്ചതായാണ് റിപ്പോര്‍ട്ട്.
ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഗസ്സയ്ക്കും ഇസ്റാഈലിനും ഇടയ്ക്കുള്ള കൂറ്റന്‍ കമ്പിവേലികള്‍ പൊളിക്കുന്ന ദൃശ്യങ്ങളും കാണാം. ഹമാസ് ഭടന്മാര് ഇസ്റാഈല്‍ സൈനിക വാഹനങ്ങളില്‍ നില്ക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."