HOME
DETAILS

ഒരു രാഷ്ട്രം, ഒരു പൊലിസ് യൂനിഫോം പദ്ധതിയുമായി പ്രധാനമന്ത്രി

  
backup
October 28 2022 | 08:10 AM

pm-proposes-one-nation-one-uniform-for-police0111

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ പൊലിസ് സേനകള്‍ക്ക് ഒരേ തരത്തിലുള്ള യൂനിഫോം കൊണ്ടുവരുന്നതിനെ ക്കുറിച്ച് ആലോചിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു രാഷ്ട്രം, ഒരു യൂനിഫോം എന്ന ആശയം ജനങ്ങളുടെ മുന്നില്‍ വയ്ക്കുകയാണെന്നും തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് ഒരു ആശയം മാത്രമാണ്. ജനങ്ങളുടെ മുന്നില്‍ ചര്‍ച്ചയ്ക്ക് സമര്‍പ്പിക്കുന്നു. ചിലപ്പോള്‍ നടപ്പായേക്കാം. ഒരു പക്ഷേ അമ്പതോ നൂറോ വര്‍ഷം എടുത്തേക്കാം. എങ്കിലും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ 'ചിന്തന്‍ ശിവിര്‍' സമ്മേളനത്തിലാണ് മോദി ഈ ആശയം മുന്നോട്ടുവച്ചത്.

വിവിധ സംസ്ഥാനങ്ങളിലെ പൊലിസ് സേനകള്‍ക്കെല്ലാം ഒരേ തരത്തിലുള്ള യൂനിഫോം കൊണ്ടുവരുന്നത് ഒരേ ഐഡന്റിറ്റി നല്‍കാന്‍ സഹായിക്കും. കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പ്രതികളെ പിടികൂടുന്നതിനും സംസ്ഥാന പൊലിസ് സേനകള്‍ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കണം. ക്രമസമാധാനപാലനത്തില്‍ സംസ്ഥാനങ്ങളില്‍ ഏകീകൃത നിയമങ്ങള്‍ വേണമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശത്തെയും പ്രധാനമന്ത്രി പിന്തുണച്ചു. ഫെഡറല്‍ ആശയങ്ങളോടുള്ള സഹകരണമെന്നത് ഭരണഘടനയുടെ താല്‍പര്യം മാത്രമല്ലെന്നും കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ഉത്തരവാദിത്തമാണെന്നും മോദി അഭിപ്രായപ്പെട്ടു. ക്രമസമാധാനം ഭരണഘടനാ തത്വങ്ങള്‍ പ്രകാരം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെങ്കിലും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയുമായി അത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആഭ്യന്തര സുരക്ഷയ്ക്ക് വേണ്ടി സംസ്ഥാനങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. കേന്ദ്ര ഏജന്‍സികളും സംസ്ഥാന സേനകളും യോജിച്ച് പ്രവര്‍ത്തിക്കണം. രാഷ്ട്രത്തോടുള്ള ഉത്തരവാദിത്തമാണത്. പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടുന്നതിന് സംസ്ഥാനങ്ങള്‍ പഴയ നിയമങ്ങളില്‍ കാലോചിതമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരണം.

തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി വേണം. ഇക്കാര്യത്തില്‍ സാങ്കേതികവിദ്യക്ക് പ്രധാന പങ്കുവഹിക്കാനുണ്ട്. ഫോര്‍വേഡ് ചെയ്യുന്നതിനു മുമ്പ് ഇവ ശരിയാണോയെന്ന് ജനങ്ങള്‍ക്ക് പരിശോധിക്കാന്‍ സാധിക്കുന്ന സംവിധാനങ്ങള്‍ ആവശ്യമാണ്. ഇന്റലിജന്‍സ് വിഭാഗങ്ങള്‍ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിച്ചാല്‍ മെച്ചപ്പെട്ട ഫലമുണ്ടാക്കാനാവും. സാങ്കേതികവിദ്യക്ക് തുക വകയിരുത്തുമ്പോള്‍ സംസ്ഥാനങ്ങള്‍ ബഡ്ജറ്റ് പരിമിതികള്‍ നോക്കരുത്. സാങ്കേതികരംഗത്തെ ഇന്നത്തെ നിക്ഷേപം ഭാവിയിലെ കരുതല്‍ നിക്ഷേപമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  2 days ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  2 days ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 days ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 days ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 days ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 days ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 days ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 days ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 days ago